പേരാവൂര്‍:മണത്തണ പേരാവൂര്‍ യു പി സ്കൂളില്‍ നിന്നും ഇതുവരെ വിരമിച്ച അധ്യാപകരാണ് വീണ്ടും ഒത്ത് ചേര്‍ന്നത്.സ്കൂള്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അധ്യാപക സംഗമം മുന്‍പ്രധാനാധ്യാപകന്‍ കെ നാരായണന് മാസ്റ്ററുടെ അധ്യക്ഷതയില്‍ റിട്ട.സീനിയര്‍ അധ്യാപകന് അനന്തന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.റിട്ടയേര്‍ഡ് അധ്യാപകരെ പരിചയപ്പെടുത്തലും മണ്മറഞ്ഞ അധ്യാപകരെ അനുസ്മരിക്കലും ജനുമാസ്റ്റര് നിര്‍വഹിച്ചു.ടി മെഹബൂബ് മാസ്റ്റര്‍,കെ രാജീവന് മാസ്റ്റര്‍,വി ഷീബ ടീച്ചര്‍,യു വി സുജിത ടീച്ചര്‍,എ സി രഞ്ചിനി ,തങ്കമ്മ ടീച്ചര്‍,എം ലക്ഷ്മി തുടങ്ങിയവര്‍ സംബന്ധിച്ചു.തുടര്‍ന്ന് അധ്യാപകരുടെ അനുഭവങ്ങള്‍ പങ്ക് വെക്കലും കലാപരിപാടികളും നടന്നു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു