പ്രാതല്‍ വൈകി; കയ്യില്‍ക്കിട്ടിയ തടിക്കഷ്ണം കൊണ്ടു ഭാര്യയെ തലയ്ക്കടിച്ച്‌ കൊന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 21 March 2021

പ്രാതല്‍ വൈകി; കയ്യില്‍ക്കിട്ടിയ തടിക്കഷ്ണം കൊണ്ടു ഭാര്യയെ തലയ്ക്കടിച്ച്‌ കൊന്നു

കൊല്ലം : പ്രാതല്‍ വൈകിയതില്‍ കലഹം. കൊല്ലം പുത്തൂരില്‍ തലയ്ക്കടിയേറ്റ വീട്ടമ്മ മരിച്ചു. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നയാളാണു സോമദാസ്.

ജോലിക്കിടെ പ്രാതല്‍ കഴിക്കാനായി വീട്ടില്‍ എത്തി. അഹാരം പാകമാകാഞ്ഞതിനെ ചൊല്ലി ഭാര്യയുമായി വഴക്കായി. ഇതിനിടെ കയ്യില്‍ക്കിട്ടിയ തടിക്കഷ്ണം കൊണ്ടു സോമദാസ് സുശീലയുടെ തലയ്ക്കടിച്ചു. ഭാര്യ ബോധരഹിതയായി വീണ വിവരം സോമദാസ് തന്നെ പൊലീസിനെ വിളിച്ചറിയിച്ചു.

ഉദ്യോഗസ്ഥരെത്തി സുശീലയെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിരുവനന്തപുരം അമ്ബൂരി സ്വദേശികളാണ് ദമ്ബതികള്‍.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog