ബൈക്കും കാറും കൂട്ടിയിടിച്ച്‌ ബൈക്ക്​ യാത്രികന്‍ മരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 21 March 2021

ബൈക്കും കാറും കൂട്ടിയിടിച്ച്‌ ബൈക്ക്​ യാത്രികന്‍ മരിച്ചു

നന്തിബസാര്‍ (കോഴിക്കോട്​) : ബൈക്കും കാറും കൂട്ടിയിടിച്ച്‌ ബൈക്ക്​ യാത്രികന്‍ മരിച്ചു. മൂടാടി ഹില്‍ബസാര്‍ സ്വദേശി കളരിവളപ്പില്‍ ലത്തീഫ് (42) ആണ് മരണപ്പെട്ടത്.

ശനിയാഴ്ച വൈകീട്ട് നാലോടെ കൊയിലാണ്ടി ആനക്കുളത്ത് വെച്ച്‌ ലത്തീഫ് സഞ്ചരിച്ച ബൈക്ക് ഫോര്‍ച്യൂണര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലത്തീഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

കൊയിലാണ്ടി പ്ലാസ ഹോട്ടല്‍ ജീവനക്കാരനാണ് ഇദ്ദേഹം. പരേതനായ ഹമീദിന്‍്റെയും സുബൈദയുടെയും മകനാണ്. ഭാര്യ: ബെന്‍സിന. മക്കള്‍: അസിന്‍, നിസാര്‍.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog