അപകടത്തില്‍ പരിക്കേറ്റ് നടക്കാന്‍ പോലും കഴിയാതെ; മാസങ്ങളോളം ഓര്‍മ്മയില്ലാത്ത അവസ്ഥയായി; അച്ഛനെയും അമ്മയെയും വരെ ഓര്‍ത്തെടുക്കാന്‍ പ്രയാസപ്പെട്ടപ്പോഴും ഡാന്‍സും സിനിമയും ബോക്‌സിങ്ങും മറക്കാത്ത വിഘ്‌നേഷിന്റെ കഥ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബാലതാരങ്ങള്‍ ഒക്കെ തന്നെ എന്നും ആരാധകര്‍ക്ക് പ്രിയരാണ്. ചില സിനിമയിലെ ബാലതാരങ്ങള്‍ നമ്മള്‍ ഇന്നും ഓര്‍ക്കുന്നു. അങ്ങനെത്തെ മൂന്നുപേരാണ് കുബേരന്‍ സിനിമയിലെ കുട്ടികള്‍. അതിലെ ഒരു പെണ്‍കുട്ടി ഇപ്പോള്‍ സൗത്ത് ഇന്ത്യയില്‍ അറിയപ്പെടുന്ന നടി അയി കഴിഞ്ഞു. മറ്റൊരാളാണ് അതിലെ പയ്യനായി അഭിനയിച്ച വിഘ്‌നേശ്. ദിലീപ് ചെയ്യുന്ന സിദ്ധാര്‍ഥ് എന്ന ചെറുപ്പക്കാരന്റെ ദത്തുമക്കളാണ് ഈ കുട്ടികള്‍. സുന്ദര്‍ ദാസിന്റെ സംവിധാനത്തില്‍ ദിലീപ്, കലാഭവന്‍ മണി, സംയുക്ത വര്‍മ്മ, ഉമാശങ്കരി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച്‌ 2002-ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കുബേരന്‍. ഉമാശങ്കരി അഭിനയിച്ച ആദ്യത്തെ മലയാളചലച്ചിത്രമാണിത്.രേവതി കലാമന്ദിറിന്റെ ബാനറില്‍ മേനക സുരേഷ്‌കുമാറാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ഈ ചിത്രം കണ്ടിട്ടുള്ളവര്‍ക്ക് ഇപ്പോഴും ബാലതാരം വിഘ്‌നേഷിനെ മറക്കാനാകില്ല.

രണ്ടായിരത്തിന്റെ തുടക്കത്തില്‍ സിനിമയില്‍ ബാലതാരമായി തിളങ്ങിയ വിഘ്നേശിനെ ആരും അങ്ങനെ മറക്കില്ല. ഹരികുമാര്‍ ചിത്രമായ പുലര്‍വെട്ടത്തില്‍ പ്രധാന കഥാപാത്രമായ ബാലുവിനെ അവതരിപ്പിച്ചത് വിഘ്‌നേശായിരുന്നു. കുബേരന്‍, മധുരനൊമ്ബരക്കാറ്റ്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ സിനിമകളിലും കുറച്ച്‌ ടെലിവിഷന്‍ പരമ്ബരകളിലും വിഘ്‌നേശ് അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം വളര്‍ന്ന് യുവാവായെങ്കിലും വിഘ്‌നേഷിന്റെ ഇപ്പോഴത്തെ അവസ്ഥയറിയുന്ന ആരും ഒന്നു ഞെട്ടും. ഒരു അപകടത്തില്‍ പരിക്കേറ്റ് നടക്കാന്‍ പോലും കഴിയാതെ ഇരിക്കുന്ന അവസ്ഥയാണ് താരത്തിന്. അങ്കമാലി ഫിസാറ്റില് നിന്ന് ബി.ടെക് പൂര്ത്തിയാക്കിയ വിഘ്‌നേശ് ഒരു ഓട്ടോമൊബൈല് കമ്ബനിയില് ജോലിക്ക് കയറി. സിനിമാ മോഹം മനസ്സില് വെച്ച്‌ ബോക്‌സിങ്ങിനേയും ഡാന്‌സിനേയും സ്‌നേഹിച്ച്‌ കഴിയുമ്ബോഴാണ് വിഘ്‌നേഷിനെ തകര്‍ത്ത അപകടം എത്തിയത്. തലയ്ക്കായിരുന്നു മാരകമായ പരിക്കേറ്റത്. ഇതോടെ മാസങ്ങളോളം ഓര്‍മ്മയില്ലാത്ത അവസ്ഥയായി വിഘ്‌നേഷിന്. അച്ഛനെയും അമ്മയെയും വരെ ഓര്‍ത്തെടുക്കാന്‍ പ്രയാസപ്പെട്ടപ്പോഴും ഡാന്‍സും സിനിമയും ബോക്‌സിങ്ങും വിഘ്‌നേഷിന്റെ ഓര്‍മയില്‍ നിന്നും മാഞ്ഞില്ല. പിന്നീട് വിഘ്‌നേഷിന്റെ തിരിച്ചുവരവിന്റെ നാളുകളായിരുന്നു. അപകടത്തിന് ശേഷം ഇപ്പോഴും നടക്കാന്‍ വിഘ്‌നേഷിന് പൂര്‍ണമായും സാധിച്ചിട്ടില്ല. നന്നായി നടന്നിട്ടുവേണം മുടങ്ങിപോയ നൃത്തപരിശീലനം ആരംഭിക്കാനെന്നാണ് വിഘ്‌നേഷിന്റെ ആഗ്രഹം. ഇപ്പോള്‍ ജിവിതത്തിലേക്ക് പതിയെ പതിയെ തിരിച്ചു എത്തുന്നുണ്ട്.

അഭിനയം മാത്രമല്ല വിഘ്നേശിന്റെ കഴിവ് എന്ന് എല്ലാവര്‍ക്കും അറിയാം. നൃത്തവും ബോക്സിങ്ങുമാണ് താരത്തിന് അഭിനയത്തോടൊപ്പം ഉള്ള ആഗ്രഹം. നൃത്തപാരമ്ബര്യമുള്ള കുടുംബത്തില്‍ നിന്നും വന്ന താരം ജന്മനാ തന്നെ പ്രതിഭയാണ്. ബോക്സിങ് മാത്രമാണ് താരം വ്യതാസമായി പഠിച്ചെടുത്തത്. അത് ധൈര്യം പകരുന്നതായത് കൊണ്ടാണ് അത് പഠിച്ചത് എന്നാണ് താരം പറയുന്നത്. അപകടം പറ്റിയപ്പോഴും താരത്തിന് ഉണ്ടായിരുന്ന ഏക വിഷമം ഇത് രണ്ടും ചെയ്യാന്‍ പറ്റുന്നില്ല എന്നതാണ്. അപകടത്തില്‍ നഷ്ടപ്പെട്ട ഓര്‍മ തിരികെ കിട്ടിയെങ്കിലും ഒരു കാലിന് നല്ല പരിക്കുണ്ടായിരുന്നു. സഹായമില്ലാതെ നടക്കാന്‍ കഴിയില്ല എന്ന അവസ്ഥ ആയിരുന്നു. താരത്തിനെ കാണാന്‍ ജയസൂര്യ എത്തിയത് വാര്‍ത്തകള്‍ ആയിരുന്നു. അല്ലു അര്‍ജ്ജുനും ജയസൂര്യയുമായിരുന്നു വിഘ്‌നേഷിന്റെ ഇഷ്ടതാരങ്ങള്‍. ജയസൂര്യയെ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു വിഘ്‌നേഷിന്. വിഘ്‌നേഷിന്റെ കഥയറിഞ്ഞ ജയസൂര്യ വിഘ്‌നേഷിനെ കാണാന്‍ എത്തുകയായിരുന്നു. അതേസമയം ജയസൂര്യക്ക് ഒപ്പം പ്ലെയേഴ്‌സ് എന്ന സിനിമയില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് വിഘ്‌നേഷ് പറഞ്ഞപ്പോള്‍ മാത്രമാണ് ജയസൂര്യക്ക് തിരിച്ചറിയാനായത്. നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന വിഘ്‌നേഷിന് എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തും സിനിമയില്‍ അവസരം വരുമ്ബോള്‍ മറക്കില്ലെന്നും പറഞ്ഞ ശേഷമാണ് ജയസൂര്യ തിരികേപോയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha