കണ്ണൂരില്‍ വീണ്ടും സ്വര്‍ണവേട്ട : ഹൊസ്ദുര്‍ഗ് സ്വദേശി പിടിയില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 March 2021

കണ്ണൂരില്‍ വീണ്ടും സ്വര്‍ണവേട്ട : ഹൊസ്ദുര്‍ഗ് സ്വദേശി പിടിയില്‍

മട്ടന്നൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണവേട്ട. ഒന്‍പതു ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നും കണ്ണൂര്‍ വിമാനത്തത്താവളത്തിലെത്തിയ കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി ഹമീദില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.
കണ്ണൂരില്‍ വീണ്ടും സ്വര്‍ണവേട്ട : ഹൊസ്ദുര്‍ഗ് സ്വദേശി പിടിയില്‍
സോക്സിനുള്ളില്‍ കാല്‍പാദത്തിനടിയിലായി സ്വര്‍ണ മിശ്രിതമാക്കി കടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. 209 ഗ്രാം തൂക്കമുണ്ടായിരുന്ന മിശ്രിതത്തില്‍ നിന്നും ഒന്‍പതു ലക്ഷം രൂപ വില വരുന്ന 190 ഗ്രാം സ്വര്‍ണം ലഭിച്ചു.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമരായ എന്‍.സി പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ പ്രകാശന്‍ കൂടപ്പുറം, യുഗല്‍ കുമാര്‍, മനീഷ് ഖടനാ, ജൂബര്‍ ഖാന്‍, ഹെഡ് ഹാവില്‍ദാര്‍ സി.വി ശശീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് സ്വര്‍ണം പിടികൂടിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog