കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാന്‍ ശ്രമം; മുഖ്യമന്ത്രിക്കെതിരെ കെ. സുരേന്ദ്രന്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 March 2021

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാന്‍ ശ്രമം; മുഖ്യമന്ത്രിക്കെതിരെ കെ. സുരേന്ദ്രന്‍

ദേശീയം
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാന്‍ ശ്രമം; മുഖ്യമന്ത്രിക്കെതിരെ കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: അധികാരം ഉപയോഗിച്ച്‌ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേസില്‍ മുഖ്യമന്ത്രിക്ക് ഭയപ്പെടാനുണ്ട്. അത് കൊണ്ടാണ് ഇത്തരം നീക്കങ്ങളെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അഴിമതി കേസുകളില്‍ മുഖ്യമന്ത്രിയുടെ നിലപാട് രാജ്യത്ത് ഇതുവരെ കേട്ടിട്ടില്ലാത്തതാണ്. എതിര്‍ക്കാന്‍ നിയമപരമായ മാര്‍ഗങ്ങളുണ്ട്. അല്ലാതെ അന്വേഷണ ഏജന്‍സികളുടെ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രിയും സര്‍ക്കാരും അന്വേഷണത്തെ ഭയക്കുകയാണ്.സഹകരിച്ച്‌ അന്വേഷണം നടത്താമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടിരുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog