നിയമസഭാ തിരഞ്ഞെടുപ്പ്: ഒറ്റപ്പാലത്ത് സൈക്ലത്തോണ്‍ സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്യണമെന്നഭ്യര്‍ത്ഥിച്ച്‌ സ്വീപിന്റെ ആഭിമുഖ്യത്തില്‍ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂകേഷന്‍ ആന്‍ഡ് ഇലക്‌ട്രറല്‍ പാര്‍ടിസിപ്പേഷന്‍) ഒറ്റപ്പാലത്ത് സൈക്ലത്തോണ്‍ സംഘടിപ്പിച്ചു. സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സൈക്ലത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. സബ് കളക്ടറുടെ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച സൈക്ലത്തോണ്‍ മുരിക്കുംപറ്റ, വരോട് വഴി ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.

പരിപാടിയില്‍ സ്വീപ് നോഡല്‍ ഓഫീസറും നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസറുമായ എം. അനില്‍കുമാര്‍ അധ്യക്ഷനായി. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൗണ്ടേഷന്‍, കെ.എല്‍ 49 ക്ലബ്ബ്, മറ്റു ക്ലബുകളിലെ അമ്ബതോളം സൈക്കിള്‍ സവാരിക്കാരാണ് തിരഞ്ഞെടുപ്പ് ബോധവത്കരണ സൈക്ലത്തോണില്‍ പങ്കാളികളായത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha