മലപ്പുറത്ത് സഹകരണ ബാങ്കിൽ റെയ്ഡ് ; അനധികൃതമായി കണ്ടെത്തിയത് 110 കോടി , മരിച്ചവരുടെ പേരിലും നിക്ഷേപം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 28 March 2021

മലപ്പുറത്ത് സഹകരണ ബാങ്കിൽ റെയ്ഡ് ; അനധികൃതമായി കണ്ടെത്തിയത് 110 കോടി , മരിച്ചവരുടെ പേരിലും നിക്ഷേപം

മലപ്പുറം : മലപ്പുറത്തെ സർവീസ് സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. എആർ നഗർ സർവീസ് സഹകരണ ബാങ്കിലാണ് ആദായ നികുതി വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തിയത്. ബാങ്കില്‍ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയതായാണ് സൂചന.
തിരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ട് പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുളള ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറാന്‍ കലക്‌ടര്‍ നേരത്തെ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില വിവരങ്ങൾ ബാങ്ക് അധികൃതർ മറച്ചുവച്ചതായി പരാതി ഉയർന്നു . ഇതേ തുടർന്ന് സഹകരണ രജിസ്ട്രാറെ വിവരമറിയിച്ചു. തുടർന്ന് വിവരം ഇൻകം ടാക്സ് വിഭാഗത്തിന് കൈമാറുകയായിരുന്നു.പത്ത് വർഷത്തിനിടെ ബാങ്കിൽ 1000 കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. മരണപ്പെട്ടവരുടെ പേരിലും അനധികൃത നിക്ഷേപമുണ്ട് . ബാങ്ക് മുൻ സെക്രട്ടറി വികെ ഹരികുമാറിന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.നോട്ട് നിരോധന കാലത്തും വലിയ തോതിൽ അനധികൃത പണമിടപാടുകൾ നടന്നു. വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ് ശുപാര്‍ശ ചെയ്‌തിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog