ഇ​ട​തി​നെ നെ​ഞ്ചേ​റ്റി​യ ത​ല​ശേ​രി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ത​ല​ശേ​രി: ക​മ്യൂ​ണി​സ്റ്റ് ചാ​യ്​വു​ള്ള​വ​രെ മാ​ത്രം ജ​യി​പ്പി​ച്ച ച​രി​ത്ര​മാ​ണ് ത​ല​ശേ​രി​യു​ടേ​ത്. ര​ണ്ടു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളട​ക്കം ന​ട​ന്ന എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ജ​യി​ച്ച​ത് ഇ​ട​ത് ആ​ഭി​മു​ഖ്യ​മു​ള്ള​വ​ര്‍. ത​ല​ശേ​രി​യി​ല്‍​നി​ന്ന് അ​ഞ്ചു​ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സിപിഎം പോ​ളി​റ്റ്ബ്യൂ​റോ അം​ഗ​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ മാ​റിനി​ന്ന​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എ​മ്മി​ന്‍റെ യു​വനേ​താ​വ് എ.എന്‍.ഷംസീര്‍ ജ​യി​ച്ചു ക​യ​റി. സി​പി​എം വി​ട്ട് കോ​ണ്‍​ഗ്ര​സി​ലെ​ത്തി പി​ന്നീ​ട് കോ​ണ്‍​ഗ്ര​സും വി​ട്ട് ഇ​പ്പോ​ള്‍ ബി​ജെ​പി അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ.​പി.അ​ബ്ദു​ള്ള​ക്കു​ട്ടി​യാ​യി​രു​ന്ന യുഡിഎഫ് സ്ഥാനാര്‍ഥി. 34,117 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു ഷം​സീ​ര്‍ ത​ന്‍റെ ക​ന്നിയങ്കത്തില്‍ അ​ബ്ദു​ള്ള​ക്കു​ട്ടി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഷം​സീ​ര്‍ 70 741 വോ​ട്ടു​ക​ള്‍ നേ​ടി​യ​പ്പോ​ള്‍ അ​ബ്ദു​ള്ള​ക്കു​ട്ടി​ക്ക് പി​ടി​ച്ച​ത് 36,624 വോ​ട്ടു​ക​ളാ​യി​രു​ന്നു. കേ​ര​ള രാ​ഷ്ട്രീ​യച​രി​ത്ര​ത്തി​ലെ വ​ന്പ​ന്‍​മാ​രെ വി​ജ​യി​പ്പി​ച്ച മ​ണ്ഡ​ല​മാ​ണി​ത്. മു​ഖ്യ​മ​ന്ത്രി​യെ​യും മൂ​ന്നു മ​ന്ത്രി​മാ​രെ​യും ത​ല​ശേ​രി സം​ഭാ​വ​ന ചെ​യ്തി​ട്ടു​ണ്ട്. 1996 ല്‍ ​എം​എ​ല്‍​എ​യ​ല്ലാ​തെ ഇ.കെ.നാ​യ​നാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തെ ജ​യി​പ്പി​ച്ചെ​ടു​ക്കാ​ന്‍ പാ​ര്‍​ട്ടി ക​ണ്ട സുരക്ഷിത​മ​ണ്ഡ​ലം ത​ല​ശേ​രി​യാ​യി​രു​ന്നു. കെ.​പി. മ​മ്മു രാ​ജി​വ​ച്ച്‌ നാ​യ​നാ​ര്‍​ക്ക് വേ​ദി​യൊ​രു​ക്കി. 24,501 വോ​ട്ടി​നാ​യി​രു​ന്നു നാ​യ​നാ​രു​ടെ വി​ജ​യം. 1957ല്‍ ​ജ​യി​ച്ച ജ​സ്റ്റി​സ് വി.​ആ​ര്‍. കൃ​ഷ്ണ​യ്യ​ര്‍, എ​ന്‍.​ഇ. ബ​ല​റാം, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് ത​ല​ശേ​രി​യി​ല്‍​നി​ന്നു വി​ജ​യി​ച്ച്‌ മ​ന്ത്രി​മാ​രാ​യ​വ​ര്‍. ഇ​തി​ല്‍ കൃ​ഷ്ണ​യ്യ​രും കോ​ടി​യേ​രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​മാ​രാ​യി​രു​ന്നു. ബ​ല​റാം വ്യ​വ​സാ​യ മ​ന്ത്രി​യും.
ക​ണ​ക്കുകൂ​ട്ട​ലു​ക​ള്‍.....
2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ല​ശേ​രി ഉ​ള്‍​പ്പെ​ടു​ന്ന വ​ട​ക​ര മ​ണ്ഡ​ല​ത്തി​ല്‍ വി​ജ​യം യു​ഡി​എ​ഫി​നാ​യി​രു​ന്നെ​ങ്കി​ലും ത​ല​ശേ​രി​യി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം 11469 വോ​ട്ടു​ക​ളാ​യി​രു​ന്നു. എ​ല്‍​ഡി​എ​ഫി​ന് 65401 വോ​ട്ടു​ക​ളും യു​ഡി​എ​ഫി​ന് 53932 വോ​ട്ടു​ക​ളും ല​ഭി​ച്ച​പ്പോ​ള്‍ എ​ന്‍​ഡി​എ​യ്ക്കു ല​ഭി​ച്ച​ത് 13456 വോ​ട്ടു​ക​ളാ​ണ്. ത​ല​ശേ​രി ന​ഗ​ര​സ​ഭ​യും ക​തി​രൂ​ര്‍, എ​ര​ഞ്ഞോ​ളി, ന്യൂ​മാ​ഹി, ചൊ​ക്ലി, പ​ന്ന്യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് ത​ല​ശേ​രി മ​ണ്ഡ​ലം. ഏ​റ്റ​വുമൊ​ടു​വി​ല്‍ ന​ട​ന്ന ത​ദ്ദേ​ശതെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ല്ലാ​യി​ട​ത്തും ഭ​ര​ണം എ​ല്‍​ഡി​എ​ഫി​നാ​ണ്. ത​ല​ശേ​രി നഗരസഭാഭ​ര​ണം എ​ല്‍​ഡി​എ​ഫ് നി​ല​നി​ര്‍​ത്തി​യെ​ങ്കി​ലും പ്ര​തി​പ​ക്ഷ​ത്ത് ബി​ജെ​പി ന​യി​ക്കു​ന്ന എ​ന്‍​ഡി​എ​യാ​ണ്. ഇ​വി​ടെ 36 സീ​റ്റു​ക​ള്‍ എ​ല്‍​ഡി​എ​ഫി​ന് ല​ഭി​ച്ച​പ്പോ​ള്‍ എ​ട്ടു സീ​റ്റു​ക​ള്‍ നേ​ടി​യാ​ണ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ബി​ജെ​പി പ്ര​തി​പ​ക്ഷ​ത്തെ ശ​ക്ത​ന്‍​മാ​രാ​യ​ത്. യു​ഡി​എ​ഫി​ന് ഏ​ഴു സീ​റ്റാ​ണു​ള്ള​ത്. ക​തി​രൂ​ര്‍, പ​ന്ന്യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫി​ന് പ്ര​തി​പ​ക്ഷം പോ​ലു​മി​ല്ല. മ​റ്റി​ട​ങ്ങ​ളി​ലും മൃ​ഗീ​യ ഭൂ​രി​പ​ക്ഷ​മാ​ണ്.
പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന്യൂമാ​ഹി​യി​ല്‍ മാ​ത്ര​മാ​ണ് ബി​ജെ​പി​ക്ക് ഒ​രം​ഗ​മു​ള്ള​ത്. 2016ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ല​ശേ​രി​യി​ല്‍ എ​ന്‍​ഡി​എ​യ്ക്ക് 22125 വോ​ട്ടു​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ 2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 13456 ആ​യി കു​റ​ഞ്ഞു. എ​ന്നാ​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത് 20249 ആ​ക്കി ഉ​യ​ര്‍​ന്നു.
സാ​ധ്യ​ത​ക​ള്‍...
എ.​എ​ന്‍. ഷ​സീ​ര്‍ ത​ന്നെ​യാ​യി​രി​ക്കും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. മു​ന്‍ കൗ​ണ്‍​സി​ല​റും സി​പി​എം നേ​താ​വു​മാ​യി​രു​ന്ന സി.​ഒ.​ടി. ന​സീ​ര്‍ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന​ത് സി​പി​എ​മ്മി​ന് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കും. പാ​ര്‍​ട്ടി അം​ഗ​ത്വം പു​തു​ക്കു​ന്ന ഫോ​റ​ത്തി​ല്‍ മ​തംകൂ​ടി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന നിര്‍ദേശത്തോട് വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കു​ക​യും പാ​ര്‍​ട്ടി​യു​മാ​യി ഇ​ട​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ പു​റ​ത്താ​ക്ക​പ്പെ​ടു​ക​യും ചെ​യ്ത വ്യ​ക്തി​യാ​ണ് ന​സീ​ര്‍. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ല്‍ ന​സീ​റി​നുനേ​രെ വ​ധശ്ര​മം നടന്നിരുന്നു. ഇ​തി​നുപി​ന്നി​ല്‍ എ.​എ​ന്‍. ഷം​സീ​റാ​ണെ​ന്ന് ന​സീ​ര്‍ ആ​രോ​പി​ച്ച​ത് പാ​ര്‍​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ന​സീ​റി​നോ​ട് ഏ​റെ അ​ടു​പ്പം പു​ല​ര്‍​ത്തു​ന്ന സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​പ്പോ​ഴു​മു​ണ്ടെ​ന്ന​തും സി​പി​എ​മ്മി​നെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. ത​ല​ശേ​രി സ്റ്റേ​ഡി​യം ന​വീ​ക​ര​ണം, പൈ​തൃ​ക​ന​ഗ​ര​യി​യാ​യ ത​ല​ശേ​രി​യി​ല്‍ ന​ട​പ്പാ​ക്കി​യ വി​വി​ധ വി​ക​സ​നപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന​മാ​ണ് സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ക.
ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ മ​ണ്ഡ​ലം പി​ടി​ക്കാ​മെ​ന്ന വി​ശ്വാ​സ​മാ​ണ് യു​ഡി​എ​ഫ് പു​ല​ര്‍​ത്തു​ന്ന​ത്. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ. നാ​രാ​യ​ണ​ന്‍, സ​ജീ​വ് മാ​റോ​ളി എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് കോ​ണ്‍​ഗ്ര​സിന്‍റെ പ​രി​ഗ​ണ​നാപ​ട്ടി​ക​യി​ലു​ള്ള​ത്. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍. ഹ​രി​ദാ​സി​ന്‍റെ സ്വ​ന്തം മ​ണ്ഡ​ല​മാ​യ ത​ല​ശേ​രി​യി​ല്‍ ഇ​ദ്ദേ​ഹ​ത്തെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നെക്കു​റി​ച്ച്‌ പാ​ര്‍​ട്ടി ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

മ​ണ്ഡ​ല​വ​ഴി​യി​ല്‍-തലശേരി

2016ലെ വോ​ട്ടുനി​ല

ആ​കെ വോ​ട്ട് 1,66,342
പോ​ള്‍ ചെ​യ്ത​ത് 1,31,931
വി​ജ​യി എ.​എ​ന്‍. ഷം​സീ​ര്‍
ഭൂ​രി​പ​ക്ഷം 34,117
എ.​എ​ന്‍. ഷം​സീ​ര്‍ (സി​പി​എം) 70,741
എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി (കോ​ണ്‍​ഗ്ര​സ്) 36,624
വി.​കെ. സ​ജീ​വ​ന്‍ (ബി​ജെ​പി) 22,125

ജ​ബീ​ന ഇ​ര്‍​ഷാ​ദ് (വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി) 1,337, എ.​സി. ജ​ലാ​ലു​ദ്ദീ​ന്‍ (എ​സ്ഡി​പി​ഐ) 959, ഡാ​നി​ഷ് മ​ഹ​ല്‍ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി (സ്വ​ത) 112, ബാ​ല​കൃ​ഷ്ണ​ന്‍ കോ​ടി​യേ​രി (സ്വ​ത) 129, ത​യ്യി​ല്‍​വ​ട്ട​ക്ക​ണ്ടി സ​ജീ​വ​ന്‍ വി.​കെ (സ്വ​ത) 125, നോ​ട്ട 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha