വിജയ യാത്ര ഇന്ന് സമാപിക്കും; അമിത് ഷാ പങ്കെടുക്കും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 March 2021

വിജയ യാത്ര ഇന്ന് സമാപിക്കും; അമിത് ഷാ പങ്കെടുക്കും

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഇന്ന് സമാപിക്കും. വൈകിട്ട് നാലിന് ശംഖുമുഖത്ത് ചേരുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ മുഖ്യാതിഥിയാകും. ഇന്ന് ചേരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കും.

സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികക്കും ഇന്ന് അന്തിമ രൂപം നല്‍കും. ശനിയാഴ്ച ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേന്ദ്രന് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത്.

കോര്‍ കമ്മിറ്റി അംഗങ്ങള്‍ മത്സരിക്കുന്ന സീറ്റുകളില്‍ ഒറ്റപ്പേരിലേക്ക് പട്ടിക ചുരുങ്ങും. പട്ടികക്ക് ഇന്ന് തന്നെ അന്തിമരൂപം നല്‍കി കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിന് നല്‍കും. പത്തിന് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog