പ്രിയ സീരിയല്‍ താരത്തെ കാണാന്‍ വീഥികള്‍ തോറും കാത്തുനിന്ന് അമ്മമാര്‍; വിവേക് ഗോപന് ചവറയില്‍ വന്‍സ്വീകരണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 17 March 2021

പ്രിയ സീരിയല്‍ താരത്തെ കാണാന്‍ വീഥികള്‍ തോറും കാത്തുനിന്ന് അമ്മമാര്‍; വിവേക് ഗോപന് ചവറയില്‍ വന്‍സ്വീകരണം

കൊല്ലം: ഇന്നലെ വരെ പ്രിയപ്പെട്ട ടെലിവിഷന്‍ താരമായിരുന്ന വിവേക് ഗോപന്‍ മുന്നിലെത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു ഇന്നലെ ചവറക്കാര്‍. പ്രത്യേകിച്ച്‌ വീട്ടമ്മമാര്‍. ചവറയുടെ നിരത്തുകളെ ആവേശം കൊള്ളിച്ചാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി യുവനടനെത്തിയത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയാണ് വിവേക് ഗോപന്‍. നരേന്ദ്ര മോദിയുടെ ജനകീയ പദ്ധതികള്‍ ഗുണകരമായി മാറുമെന്നാണ് വിവേകിന്റെ ആത്മവിശ്വാസം. ചവറയിലെത്തിയ വിവേക് ഗോപന് ബിജെപി ചവറ മണ്ഡലം കമ്മിറ്റി വമ്ബിച്ച സ്വീകരണം നല്‍കി.

വൈകിട്ട് അഞ്ചിന് മണ്ഡലത്തിന്റെ അതിര്‍ത്തിയായ കന്നേറ്റിയില്‍ മണ്ഡലം പ്രസിഡന്റ് അജയന്‍ ചേനങ്കര ഷാളണിയിച്ച്‌ സ്വീകരിച്ചു.തുടര്‍ന്ന് വാദ്യമേളങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്ബടിയോടെ തുറന്ന ജീപ്പില്‍ റോഡ് ഷോ നടത്തി. കന്നേറ്റിയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ ദേശീയപാത വഴി രാമന്‍കുളങ്ങരയിലെത്തി അവിടെ നിന്ന് നീണ്ടകര, തെക്കുംഭാഗം, തേവലക്കര, ചേനങ്കരമുക്ക്, ടൈറ്റാനിയം ജങ്ഷന്‍ വഴി ശങ്കരമംഗലത്ത് സമാപിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. എല്‍ഡിഎഫിന്റെ ഡോ. സുജിത് വിജയന്‍പിള്ളയും യുഡിഎഫിന്റെ ഷിബു ബേബിജോണുമാണ് മത്സരരംഗത്തുള്ളത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog