അന്‍പത്തിമൂന്നുകാരന് മര്‍ദ്ദനമേറ്റു; തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിയ ആള്‍ ചികിത്സയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊല്‍ക്കത്തയിലാണ് പട്ടിണി കിടന്ന് തെരുവ്നായ്ക്കള്‍ക്ക് സംരക്ഷണം നല്‍കി എന്ന പേരില്‍ 53 കാരന് അയല്‍വാസികളുടെ ക്രൂരമര്‍ദ്ദനം .അടുത്തിടെയാണ് 53 കാരനായ രജത് മൊണ്ടാലിനെ അയല്‍വാസികള്‍ ചേര്‍ന്ന് ആക്രമിച്ചത്. തെരുവില്‍ അലഞ്ഞുതിരിയുന്ന നായകള്‍ക്ക് ആശ്രയമാവുകയും ആഹാരം നല്‍കുകയും ചെയ്തതിന്നാണ് അയല്‍വാസികള്‍ അദ്ദേഹത്തെ കുറ്റവാളിയായി ചിത്രീകരിച്ച്‌ ആക്രമിച്ചത് .
ലോക്ഡൗണ്‍ സമയത്ത് ഭക്ഷണം ലഭിക്കാതെ പട്ടിണി കിടന്ന് ചാവാറായ തെരുവുനായകളെ പാര്‍പ്പിക്കാന്‍ ഇടം കണ്ടെത്തുകയും അവയ്ക്ക് ആഹാരം നല്‍കുകയും ചെയ്തത് മൊണ്ടാലാണ്. ഇതില്‍ പ്രകോപിതരായ അയല്‍ വാസികള്‍ ഇയാളെ കയ്യില്‍ കിട്ടിയ ആയുധങ്ങള്‍കൊണ്ട് ആക്രമിച്ചു.
ഗുരുതരമായി പരിക്കേറ്റയാളെ ചികിത്സതേടി.അതെ സമയം മൂന്നാഴ്ച മൊണ്ടാല്‍ ആശുപത്രിയിലായതോടെ നായകള്‍ പട്ടിണിയിലായി. ഇതുസംബന്ധിച്ച്‌ പ്രമുഖ ദേശീയ മാധ്യമം നല്‍കിയ റിപ്പോര്‍ട്ട് കണ്ട് മൃ​ഗസ്നേഹിയായ മീനാക്ഷി പാണ്ഡെ നായകളുടെ സംരക്ഷണം ഏറ്റെടുത്തു. അവര്‍ക്ക് ആഹാരം നല്‍കാന്‍ തീരുമാനിച്ചു. ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതായ നായകള്‍ അവരുടെ തന്നെ മലം കഴിക്കുന്ന അവസ്ഥയിലെത്തിയിരുന്നുവെന്നും ഇത് കണ്ട് താന്‍ ഞെട്ടിപ്പോയെന്നും നായകള്‍ക്ക് ആഹാരം നല്‍കാനെത്തിയ മീനാക്ഷി പാണ്ഡെ വെളിപ്പെടുത്തിയിട്ടുണ്ട് .
അതെ സമയം ഞായറാഴ്ച ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ മൊണ്ടാല്‍ പൊലീസില്‍ പരാതി നല്‍കി. ഇതാദ്യമായല്ല താന്‍ അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നതെന്നും സമാന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും മൊണ്ടാല്‍ അറിയിച്ചു . മൊണ്ടാലിന്റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha