എഐസിസി മാധ്യമ വക്താവ്‌ ഷമ മുഹമ്മദിനും ഇരട്ട വോട്ട്‌ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 27 March 2021

എഐസിസി മാധ്യമ വക്താവ്‌ ഷമ മുഹമ്മദിനും ഇരട്ട വോട്ട്‌

കണ്ണൂര്‍ > എഐസിസി മാധ്യമ വക്താവ് ഡോ. ഷമ മുഹമ്മദിന് ഇരട്ട വോട്ട്. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ 89ാം ബൂത്തിലാണ് രണ്ട് വോട്ടും. 89ാം ബൂത്തിലെ 532ാം നമ്ബര്‍ വോട്ടറായ ഷമ മുഹമ്മദ് വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് കൊടുത്തിരിക്കുന്നത്. ഇതേ ബൂത്തിലെ 125ഢാം നമ്ബര്‍ വോട്ടറും ഷമ മുഹമ്മദാണ്. ഇവിടെ വിലാസത്തില്‍ ഭര്‍ത്താവ് കെ പി സോയ മുഹമ്മദിന്റെ പേരാണ്.

ഇരട്ടവോട്ട് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷമ മുഹമ്മദിനെതിരെ നടപടിയെടുക്കുമോയെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ചോദിച്ചു. ജില്ലയില്‍ ഇത്തരത്തില്‍ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും വ്യാപകമായി വോട്ടുചേര്‍ത്തതിന്റെ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog