കിഫ്ബിയിലെ ആദായ നികുതി വകുപ്പ് റെയ്ഡ് ഊളത്തരമെന്ന് തോമസ് ഐസക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: കിഫ്ബിയില്‍ നടന്ന ആദായ നികുതി വകുപ്പ് റെയ്ഡിനെതിരേ ആഞ്ഞടിച്ച്‌ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരായ റെയ്ഡ് തെമ്മാടിത്തരം മാത്രമല്ല ഊളത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളെ അറിയിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വന്നത്. പാസ്‍വേര്‍‍ഡ് തരാമെന്ന് പറഞ്ഞു, സമയമെടുത്തും രേഖകളും കണക്കും പരിശോധിക്കാമെന്ന് അറിയിച്ചു എന്നാല്‍ അത് പോര ആളെ കൂട്ടി വരാനാണ് ഐആര്‍എസ് ഉദ്യോഗസ്ഥര്‍ ശ്രമച്ചിതെന്ന് ഐസക്ക് ആരോപിക്കുന്നു. ഭീഷണിപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്. കിഫ്ബിയുടെ സല്‍പ്പേര് കളയാനാണ് ശ്രമമെന്നും മന്ത്രി ആരോപിച്ചു.

73 കോടി രൂപ ടിഡിഎസ് മാത്രമായി വിവിധ വകുപ്പുകള്‍ക്ക് കിഫ്ബി നല്‍കിയിട്ടുണ്ട്.നികുതി അടയ്ക്കേണ്ട ഉത്തരവാദിത്വം സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കളിനാണ് കരാറുകാരുമായി കിഫ്ബിക്ക് ബന്ധമില്ലെന്ന് ഐസക്ക് ആവര്‍ത്തിക്കുന്നു. കിഫ്ബിയുടെ മേക്കിട്ട് കയറാന്‍ വരേണ്ടെന്നും ഇപ്പോള്‍ ചെയ്യുന്നതെല്ലാം ദില്ലിയിലെ യജമാനന് വേണ്ടിയാണെന്നും പറഞ്ഞ ഐസക്ക് മഞ്ചീത്ത് സിംഗിന് വിവരമില്ലെങ്കല്‍ സഹാറ കേസ് എടുത്ത് പഠിക്കട്ടേയെന്നും അപ്പോള്‍ അറിയാം കെ എം എബ്രഹാമാരാണെന്നും വെല്ലുവിളിച്ചു.

വൈകാതെ ഇഡിയുടെ വരവും പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞ മന്ത്രി നിര്‍മ്മല സീതാരാമനെയും പരിഹസിച്ചു. കിഫ്ബിയെ വിമര്‍ശിച്ചിട്ട് കിഫ്ബി മോഡല്‍ സ്ഥാപനം കേന്ദ്രം ഉണ്ടാക്കിയെന്നാണ് പരിഹാസം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha