ക്ലാസ് മുറിയുടെ വാതിലില്‍ നിന്ന് ഷോക്കടിച്ചു, സഹപാഠികള്‍ക്കു മുന്നില്‍ ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പട്ന: ക്ലാസ് മുറിയുടെ വാതിലില്‍ നിന്ന് ഷോക്കേറ്റ് എട്ടുവയസ്സുകാരി മരിച്ചു. തകരാറിലായ ഇലക്‌ട്രിക്ക് കേബിള്‍ ഇരുമ്ബുഗേറ്റില്‍ മുട്ടിയിരുന്നതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ചഞ്ചല്‍ കുമാരിയാണ് മരിച്ചത്. ബിഹാറിലെ ദര്‍ഭംഗയില്‍ ഇന്നലെയാണ് സംഭവമുണ്ടായത്.

ചഞ്ചലിന് ഷോക്കേറ്റതു കണ്ട് രക്ഷപെടുത്താന്‍ ഓടിയെത്തിയ ആറു കുട്ടികള്‍ക്കും അധ്യാപികയ്ക്കും ഷോക്കേറ്റു. അതേസമയം കുട്ടിയുടെ മരണത്തിന് ഇടയാക്കിയത് എലിശല്യമാണെന്ന ഡിഇഓയുടെ വിശദീകരണം വലിയ പ്രതിഷേധമുണ്ടായി. സ്കൂളില്‍ താത്കാലികാടിസ്ഥാനത്തില്‍ ചെയ്ത വയറിങാണ് അപകടത്തിന് കാരണമെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.ചെറുകിട കച്ചവടക്കാരനായ ഭരത് ഝായുടെ മകളാണ് മരിച്ച ചഞ്ചല്‍ കുമാരി. കുട്ടിയുടെ സഹോദരന്‍ രാഹുലും ഇതേ സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. മരിച്ച കുട്ടിയുടെ കുടുംബത്തിന് ആശ്വാസധനമായി നാലുലക്ഷം രൂപ അനുവദിച്ചതായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍്റെ ഓഫീസ് അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha