പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ അച്ഛനെ കണ്ടെത്താൻ പൊലീസ്; അന്വേഷണം കോയമ്പത്തൂരിലേക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കളമശേരിക്ക് സമീപം മഞ്ഞുമ്മലിൽ മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ അച്ഛനെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പെൺകുട്ടിയുടെ പിതാവ് വാളയാർ ചെക്ക്‌പോസ്റ്റ് കടന്നുപോയതായി പൊലീസ് സ്ഥിരീകരിച്ചു. അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് പതിമൂന്നുകാരി വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് കണ്ടെത്തിയത്. വൈഗയ്‌ക്കൊപ്പം ഞായറാഴ്ച കാണാതായ പിതാവ് സനു മോഹനായി പുഴയിലടക്കം തിരച്ചിൽ നടത്തിയിരുന്നു. അന്വേഷണം വ്യാപിക്കുന്നതിനിടെയാണ് സനു മോഹന്റെ കാർ തിങ്കളാഴ്ച പുലർച്ചെ രണ്ടിന് ചെക്ക് പോസ്റ്റ് കടന്നതായി വ്യക്തമായത്. ഇതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha