എൻ ഡി എ സ്ഥാനാർത്ഥി സി.കെ.പദ്മനാഭൻ ധർമടം മണ്ഡലത്തിൽ നിശബ്ദ പ്രചരണത്തിന് പ്രാമുഖ്യംനൽകുന്നു
കണ്ണൂരാൻ വാർത്ത
 

എൻ ഡി എ സ്ഥാനാർത്ഥി സി.കെ.പദ്മനാഭൻ ധർമടം മണ്ഡലത്തിൽ നിശബ്ദ പ്രചരണത്തിന് പ്രാമുഖ്യം നൽകുന്നു. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ റോഡ് ഷോക്ക് ശേഷം പ്രവർത്തകരിലുണ്ടായ ആവേശവും ആത്മവിശ്വാസവും വർദ്ധിച്ചിരിക്കയാണ്. രണ്ടാം ഘട്ട വാഹന പ്രചരണ യാത്രക്ക് മുമ്പ് മണ്ഡലത്തിലെ പരമാവധി ബൂത്തു യോഗങ്ങളിലും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് നിശബ്ദ പ്രചരണത്തിന് സി.കെ.പി പ്രാമുഖ്യം നൽകുന്നു. ഞാറാഴ്ച രാവിലെ മുതൽ ചെമ്പിലോട് പഞ്ചായത്തിലെ പൂവത്തിൻ തിറ ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്തതിന് ശേഷം നേരെ പോയത് ബി ജെ പി പ്രവർത്തകൻ്റെ ഗൃഹ പ്രവേശന ചടങ്ങിൽ. തുടർന്ന് ചക്കരക്കൽ സ്വകാര്യ ഓഡിറ്റോറിയത്തിൽ സഹകരണ ബേങ്കിൻ്റെ ജനറൽ ബോഡി യോഗം നടക്കുന്നതറിഞ്ഞ് നേരെ അവിടേക്ക്. സംഘാടകരോട് അനുവാദം വാങ്ങി യോഗ ഹാളിൽ കയറി ചുരുങ്ങിയ വാക്കുകളിൽ വോട്ടഭ്യർത്ഥിച്ച് മടക്കം. 
പെരളശ്ശേരി, ധർമടം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച കുടുംബ സംഗമങ്ങളിൽ ചുരുങ്ങിയ വാക്കുകളിൽ വോട്ടഭ്യർത്ഥന തുടർന്ന് പ്രവർത്തകരുമായി തിരക്കിട്ട കൂടിയാലോചനയോടെ അടുത്ത കേന്ദ്രത്തിലേക്ക്. സ്ഥാനാർത്ഥിയുടെ കൂടെ ബി ജെ പി മണ്ഡലം പ്രസിഡൻറ് കെ.പി.ഹരീഷ് ബാബു, എ.അനിൽകുമാർ, എ.ജിനചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത