പോസ്റ്റൽ വോട്ടുകൾ വീടുകളിലെത്തി ശേഖരിക്കുന്നതിന് തുടക്കമായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തളിപ്പറമ്പ് മണ്ഡലത്തിൽ 80 വയസിന് മുകളിൽ പ്രായമായവരുടെയും വികലാംഗരുടെയും പോസ്റ്റൽ വോട്ടുകൾ വീടുകളിലെത്തി ശേഖരിക്കുന്നതിന് തുടക്കമായി. 7 ദിവസങ്ങളിലായി മണ്ഡലത്തിലെ 4300 വോട്ടുകളാണ് ഇത്തരത്തിൽ ശേഖരിക്കുക.  
തളിപ്പറമ്പ് ബ്ലോക്ക് ഓഫിസിൽ നിന്ന് ബാലറ്റ് പെട്ടിയും പേപ്പറും മറ്റ് സാമഗ്രികളും ഇതിനായി വിതരണം ചെയ്തു. 2 പോളിങ് ഓഫിസർമാർ, ഒരു മൈക്രോ ഒബ്സർബർ, ഒരു പൊലിസ് ഓഫിസർ, ഒരു കാമറാമാൻ എന്നിവരടങ്ങുന്ന 5 പേർ വീതമുള്ള 30 ഗ്രൂപ്പുകളായാണ് പോസ്റ്റൽ വോട്ട് ശേഖരിക്കുക. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടിങ് സമയം. പോളിങ് ഓഫിസർമാർ രഹസ്യ സ്വഭാവം നിലനിർത്തി നടത്തുന്ന വോട്ടെടുപ്പ്  വോട്ടർക്ക് യാതൊരു വിധത്തിലുള്ള പ്രേരണകൾ ഇല്ലാതെ ശരിയായ രീതിയിൽ തന്നെ നടക്കുന്നു എന്ന് മൈക്രോ ഒബ്സർബർ ഉറപ്പു വരുത്തുകയും വീഡിയോ ഗ്രാഫർ അതിൻ്റെ ദൃശ്യം പകർത്തുകയും വേണം. പൊലിസ് ഓഫിസർ ഇവർക്ക് സംരക്ഷണം ഉറപ്പു വരുത്തും. ഇവർക്ക് ഒരു വാഹനവും അനുവദിച്ചിട്ടുണ്ട്. 3300 ഓളം 80 വയസിന് മുകളിലുള്ളവരും 1000 വികലാംഗരുമാണ് തളിപ്പറമ്പ് മണ്ഡലത്തിൽ പോസ്റ്റൽ ബാലറ്റിന് അപേക്ഷ നൽകിയിട്ടുള്ളത്. റിട്ടേണിങ് ഓഫിസർ പി.എൻ അനിൽകുമാറിൻ്റെ നേതൃത്വത്തിലാണ് ഉച്ചയോടെ പോസ്റ്റൽ ബാലറ്റിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയത്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha