കല്യാശ്ശേരി മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി പ്രചരണം തുടങ്ങി
കണ്ണൂരാൻ വാർത്ത

കല്യാശ്ശേരി മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി ഇന്ന് കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ക്ഷേത്രത്തിൽ ദർശനത്തിനു ശേഷം പ്രചരണം തുടങ്ങി. കുഞ്ഞിമംഗലം എൻഎസ്എസ് കരയോഗ പരിസരത്ത് വച്ച് വോട്ടർമാരെ കാണുകയുണ്ടായി. കുഞ്ഞിമംഗലത്തെ പ്രവർത്തകരോടൊപ്പം പ്രധാനമന്ത്രിയുടെ മൻകി ബാത്ത് കേട്ടു തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്തും , കുഞ്ഞിമംഗലം തെരു എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ടു, പന സ്റ്റേഡിയത്തിൽ കുട്ടികളോടൊപ്പം കുറച്ചു സമയം ചെലവഴിക്കുകയും തുടർന്ന് പറമ്പത്ത് വേങ്ങര ചെറുകുന്ന് താവം വേട്ടക്കൊരുമകൻ ക്ഷേത്രപരിസരം പൂങ്കാവ് എന്നിവിടങ്ങളിൽ പര്യടനം നടത്തി. പ്രശാന്ത് ചുള്ളേരി, ബാലകൃഷ്ണൻ കീഴറ, ശോഭന, സി വി സുമേഷ്, ഗോവിന്ദൻ എ കെ, സജീവൻ കെ, വിജയൻ മാങ്ങാട്, മോഹനൻ കുഞ്ഞിമംഗലം, സുനിൽ മല്ലിയോട്ട്, നിശാന്ത് എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത