ക​ഞ്ചാ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ന്‍ പി​ടി​യി​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോ​ട്ട​ക്ക​ല്‍: സ്കൂ​ട്ട​റി​ല്‍ ക​ട​ത്തി​യ ര​ണ്ടേ​കാ​ല്‍ കി​ലോ ക​ഞ്ചാ​വു​മാ​യി മേ​ലാ​റ്റൂ​ര്‍ ചെ​മ്മാ​ണി​യോ​ട് സ്വ​ദേ​ശി ക​രി​മ്ബ​ന​ക്ക​ല്‍ ശി​വ​ദാ​സ​ന്‍ (52) കോ​ട്ട​ക്ക​ലി​ല്‍ പി​ടി​യി​ല്‍. 2.1 കി​ലോ ക​ഞ്ചാ​വാ​ണ് ജി​ല്ല ആ​ന്‍​റി ന​ര്‍​കോ​ട്ടി​ക്ക് സ്ക്വാ​ഡും കോ​ട്ട​ക്ക​ല്‍ പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പു​ത്തൂ​രി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ട​പാ​ടു​കാ​ര്‍​ക്ക് കൈ​മാ​റാ​ന്‍ കൊ​ണ്ടു​വ​ന്ന​താ​ണ് ക​ഞ്ചാ​വെ​ന്നാ​ണ് സൂ​ച​ന.

ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് ചി​ല്ല​റ വി​പ​ണി​യി​ല്‍ 1.5 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രും. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സ്ക്വാ​ഡിെന്‍റ നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്‌ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ത് ദാ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തിെന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ര്‍​കോ​ട്ടി​ക്ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി ഷം​സ്, മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി കെ. ​സു​ദ​ര്‍​ശ​ന്‍ എ​ന്നി​വ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം കോ​ട്ട​ക്ക​ല്‍ എ​സ്.​ഐ അ​ജി​ത്തിെന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല ആ​ന്‍​റി ന​ര്‍​കോ​ട്ടി​ക്ക് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ ജ​മേ​ഷ് അ​ബ്​​ദു​ല്‍ അ​സീ​സ്, സ​ത്യ​നാ​ഥ​ന്‍ മ​നാ​ട്ട്, ശ​ശി കു​ണ്ട​റ​ക്കാ​ട്, ഉ​ണ്ണി കൃ​ഷ്ണ​ന്‍ മാ​രാ​ത്ത്, പി. ​സ​ഞ്ജീ​വ്, കോ​ട്ട​ക്ക​ല്‍ സ്​​റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്.​ഐ ഷാ​ജു, സ​ജി അ​ല​ക്സാ​ണ്ട​ര്‍, അ​ന്‍​വ​ര്‍ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha