സിഒടി നസിര്‍ വധശ്രമക്കേസ്; പന്ത്രണ്ട് പേരെ പ്രതി ചേര്‍ത്ത് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: സി ഒ ടി നസിര്‍ വധശ്രമക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പന്ത്രണ്ട് പേരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇവരെല്ലാം സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമാണ്. പ്രതികള്‍ക്കെതിരെ വധശ്രമം, ന്യായവിരുദ്ധ സംഘംചേരല്‍, തെളിവ് നശിപ്പിക്കല്‍ ഉള്‍പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2019 മേയ് 18ന് രാത്രി തലശ്ശേരിയില്‍ വച്ചാണ് നസീര്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറാണെന്ന് ആരോപണം ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha