കർഷക വിരുദ്ധ ബില്ല് സമൂഹത്തെ ദാരിദ്ര്യത്തിൽ തളച്ചിടും: വിസ്ഡം യൂത്ത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ: തൊഴിലാളികൾക്കും കർഷകർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ ഭരണകൂടം കൊണ്ട് വരുന്ന കരിനിയമങ്ങൾ രാജ്യത്തെ കോർപറേറ്റുകളുടെ സമൃദ്ധിക്ക് വേണ്ടിയുള്ളതാണെന്നും അത് കൂടുതൽ ദരിദ്രരെ സൃഷ്ടിക്കാൻ കാരണമാകുമെന്നും വിസ്ഡം യൂത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച രാജ്യരക്ഷാ സംഗമം അഭിപ്രായപ്പെട്ടു.

രാജ്യത്തിൻ്റ ജീവനാഡികളായ കർഷകരുടെ ആവശ്യങ്ങളെ അവഗണിക്കുന്ന നയം ജനാധിപത്യ ഭരണത്തിന് ചേർന്നതല്ല.

വിണ്ട് കീറിയ കാൽപാദങ്ങളും തൊഴിലുപകരണങ്ങളുമായി തണുപ്പിനെ അവഗണിച്ച് കർഷകർ നടത്തുന്ന രാജ്യരക്ഷാസമരത്തിനോട് ഐക്യപ്പെടാൻ സമൂഹം പ്രതിജ്ഞാബദ്ധരാകണം.

രാജ്യത്ത് ഭരണകൂടം നടത്തുന്ന നിയമനിർമാണങ്ങൾ സമ്പന്നർക്ക് മാത്രമുപകാരപ്പെടുകയും സാധാരണക്കാരൻ്റെ ഉപജീവനത്തിന് തടസമാവുകയുമാണ്.ഇതിനെതിരെ സമൂഹം ബോധവാൻമാരാകണം.

ബഹുസ്വര സമൂഹത്തിൽ മതപരമായ സ്വത്വം കാത്ത് സൂക്ഷിക്കുന്ന പൊതു പ്രവർത്തകർക്കെതിരെ വാചാലമായിരുന്ന സാംസ്കാരിക രംഗം കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ മൗനമാകുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും സംഗമം അഭിപ്രായപ്പെട്ടു.

കർഷകസമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് 'കതിരിന് കാവലിരിക്കാം, ഈ മണ്ണിനെ വീണ്ടെടുക്കാൻ' എന്ന പ്രമേയത്തിൽ വിസ്ഡം യൂത്ത് കണ്ണൂർ ജില്ലാ സമിതി സംഘടിപ്പിച്ച രാജ്യരക്ഷാ സംഗമം വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ. താജുദ്ദീൻ സ്വലാഹി ഉൽഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് നാസിർ സ്വലാഹി അദ്ധ്യക്ഷം വഹിച്ചു. സി.പി.സലീം മുഖ്യ പ്രഭാഷണം നടത്തി.
IUML കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി , കണ്ണൂർ DCC പ്രസിഡണ്ട് സതീശന്‍ പാച്ചേനി,  
CPM കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ബിജു കണ്ടക്കൈ, 
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി മുഹമ്മദ് ശബീർ എം.കെ സ്വാഗതം പറഞ്ഞു. യൂത്ത് ജില്ലാ പ്രസിഡണ്ട് മേ മിശ്രീകണ്ഠാപുരം, ജില്ലാ ഭാരവാഹികളായ റാഷിദ് സ്വലാഹി, നൗഫൽ ചക്കരക്കൽ, ഷംസുദ്ദീൻ കണ്ണൂർ, ഷമീൽ തലശ്ശേരി, സവാദ് മമ്പറം, ഉബൈദ് ടി.കെ, സുബൈർ മയ്യിൽ, അബ്ദുറസാഖ് തളിപ്പറമ്പ് എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha