ഷാഫി പറമ്ബില്‍ എം.എല്‍.എക്കെതിരെ മാനനഷ്​ടകേസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ത​ല​ശ്ശേ​രി: വ​സ്തു​താ​വി​രു​ദ്ധ​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ഉ​ന്ന​യി​ച്ച്‌ അ​പ​മാ​നി​ച്ച​താ​യി ആ​രോ​പി​ച്ച്‌ ഷാ​ഫി പ​റ​മ്ബി​ല്‍ എം.​എ​ല്‍.​എ​ക്കെ​തി​രെ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. കെ.​വി. മ​നോ​ജ് കു​മാ​ര്‍ ത​ല​ശ്ശേ​രി ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ മാ​ന​ന​ഷ്​​ട​ക്കേ​സ് ഫ​യ​ല്‍​ചെ​യ്തു.

ക്രി​മി​ന​ല്‍ നി​യ​മ​ന​ട​പ​ടി പ്ര​കാ​രം അ​ഡ്വ. ഒ.​ജി. പ്രേ​മ​രാ​ജ​ന്‍ മു​ഖേ​ന സ​മ​ര്‍​പ്പി​ച്ച കേ​സ് കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. പ​രാ​തി​ക്കാ​ര‍െന്‍റ മൊ​ഴി​യെ​ടു​ക്കാ​നാ​യി ഏ​പ്രി​ല്‍ 28ന് ​കേ​സ് പ​രി​ഗ​ണി​ക്കും.തൊ​ഴി​ലി​ലെ ദു​രു​പ​യോ​ഗം കാ​ര​ണം ബാ​ര്‍ കൗ​ണ്‍​സി​ല്‍ ന​ട​പ​ടി​യെ​ടു​ത്ത് പു​റ​ത്താ​ക്കി​യ വ്യ​ക്തി​യാ​ണ് അ​ഡ്വ. മ​നോ​ജ് കു​മാ​റെ​ന്ന് വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ഷാ​ഫി പ​റ​മ്ബി​ല്‍ എം.​എ​ല്‍.​എ തെ​റ്റാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തു​ക​യും ഇ​തേ​വി​വ​രം സ്വ​ന്തം ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു എ​ന്ന​താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കു​ട്ടി​ക​ളു​ടെ സം​യോ​ജി​ത വി​കാ​സ​ത്തെ സം​ബ​ന്ധി​ച്ച ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചി​ല്ല എ​ന്നും തെ​റ്റാ​യി പ്ര​സ്താ​വി​ച്ച​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സം​ഭ​വം സം​ബ​ന്ധി​ച്ച്‌ ആ​ദ്യം വ​ക്കീ​ല്‍ നോ​ട്ടീ​സ​യ​ച്ചെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്താ​ന്‍ എം.​എ​ല്‍.​എ കൂ​ട്ടാ​ക്കാ​ത്ത​തി​നെ​തു​ട​ര്‍​ന്നാ​ണ് ക്രി​മി​ന​ല്‍ നി​യ​മ ന​ട​പ​ടി പ്ര​കാ​രം അ​ഡ്വ. കെ.​വി. മ​നോ​ജ് കു​മാ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha