സോളാര്‍ കേസ്: സിബിഐ അന്വേഷണം സംബന്ധിച്ച്‌ തീരുമാനം രണ്ടു ദിവസത്തിനകം അറിയാമെന്ന് പരാതിക്കാരി
കണ്ണൂരാൻ വാർത്ത
സോളാര്‍ കേസില്‍ സിബിഐ അന്വേഷണം സംബന്ധിച്ച്‌ തീരുമാനം രണ്ടു ദിവസത്തിനകം അറിയാമെന്ന് പരാതിക്കാരി. സിബിഐ ആസ്ഥാനത്തു ഹാജരായ ശേഷമാണ് പരാതിക്കാരിയുടെ പ്രതികരണം. കേസില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദം ശക്തമെന്നും തന്നെ വധിക്കാന്‍ പോലും ശ്രമം ഉണ്ടായെന്നും പരാതിക്കാരി വ്യക്തമാക്കി.

ഇന്ന് രാവിലയോടെയാണ് പരാതിക്കാരി ദില്ലി സിബിഐ ആസ്ഥാനത്ത് എത്തിയത്.
സിബിഐ ഡയറക്റ്റര്‍ വൈസി മോദിയുമായി കൂടിക്കാഴ്ച നടത്തിയ പരാതിക്കാരി സോളാര്‍ ലൈംഗിക പീഡനക്കേസില്‍ സിബിഐ അന്വേഷണം സംബന്ധിച്ചു രണ്ട് ദിവസത്തിനകം നിലപാട് അറിയാമെന്ന് പ്രതികരിച്ചു.

ചില വിവരങ്ങള്‍ പുറത്തുപറയരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പീഡനപ്പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. കേസില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദം ശക്തമെന്നും തനിക്കെതിരെ വധശ്രമം പോലുമുണ്ടായെന്നും പരാതിക്കാരി വ്യക്തമാക്കി

അതേ സമയം തെരഞ്ഞെടുപ്പ് ആകുമ്ബോഴാണ് സോളാര്‍ കേസ് വരുന്നതെന്ന മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിന് മറുപടിയും നല്‍കി. മുളളപ്പള്ളിക്ക് അങ്ങനെ തോന്നുന്നതാകാം എന്നും മുള്ളപ്പള്ളിക്ക് കെപിസിസി അധ്യക്ഷനാകാന്‍ യോഗ്യത ഇല്ലെന്നുമാണ് പരാതിക്കാരിയുടെ പ്രതികരണം.

സിബിഐ അന്വേഷണം സംബന്ധിച്ചു തീരുമാനം ആയ ശേഷമേ ദില്ലിയില്‍ നിന്നും കേരളത്തിലേക്ക് പോകു എന്നും പരാതിക്കാരി വ്യക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത