തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ട്‌ വെണ്ടെന്ന്‌ പറയില്ലെന്ന്‌ ചെന്നിത്തല - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ട്‌ വെണ്ടെന്ന്‌ പറയില്ലെന്ന്‌ ചെന്നിത്തല

കോഴിക്കോട്‌ > തെരഞ്ഞെടുപ്പിൽ ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപി വോട്ട്‌ വേണ്ടെന്ന്‌ പറയില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ആരുടേയും വോട്ട്‌ വേണ്ടെന്ന്‌ പറയാൻ കഴിയില്ല. വോട്ട്‌ വേണ്ട എന്നുപറയുന്നത്‌ നിഷേധാത്മക സമപനമാണെന്നും ചെന്നിത്തല കോഴിക്കോട്‌ പറഞ്ഞു. രണ്ടിടത്തെയും ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളി പോയിരുന്നു. കഴിഞ്ഞ തവണ തലശ്ശേരിയിൽ ബിജെപി സ്ഥാനാർഥി വി കെ സജീവന് 22,125 വോട്ടുകളാണു കിട്ടിയത്. ഗുരുവായൂരിൽ ബിജെപി കഴിഞ്ഞ തവണ നേടിയത് 25,450 വോട്ടാണ്. രണ്ടും എൽഡിഎഫ്‌ തുടർച്ചയായി ജയിച്ചവരുന്ന മണ്ഡലങ്ങളുമാണ്‌. ഈ സാഹചര്യത്തിൽ യുഡിഎഫിനെ സഹായിക്കാനാണ്‌ ബിജെപി സ്ഥാനാർഥികളുടെ പത്രികകൾ തള്ളിച്ചതെന്ന്‌ ആരോപണവും ഉയർന്നിരുന്നു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog