നടി മേഘ്ന വിന്‍സെന്‍റിന്‍റെ വിവാഹമോചനം:ഞാന്‍ ആരെയും അടിച്ചോടിച്ചിട്ടില്ല, ഒന്നിച്ചു ജീവിക്കണ്ട എന്ന തീരുമാനം എടുത്തത് അവരാണ്. രണ്ടു പേര്‍ക്കും അവരവരുടെ കാരണങ്ങള്‍ ഉണ്ടാകുമെന്ന് നടി ഡിംപിള്‍ റോസ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

നടി മേഘ്ന വിന്‍സെന്‍റിന്‍റെ വിവാഹമോചനം:ഞാന്‍ ആരെയും അടിച്ചോടിച്ചിട്ടില്ല, ഒന്നിച്ചു ജീവിക്കണ്ട എന്ന തീരുമാനം എടുത്തത് അവരാണ്. രണ്ടു പേര്‍ക്കും അവരവരുടെ കാരണങ്ങള്‍ ഉണ്ടാകുമെന്ന് നടി ഡിംപിള്‍ റോസ്

നടി മേഘ്ന വിന്‍സെന്റും തന്റെ സഹോദരന്‍ ഡോണും തമ്മിലുള്ള വിവാഹമോചനം സംബന്ധിച്ച ആരാധകരുടെ കമന്റുകളോട് പ്രതികരിച്ച്‌ നടി ഡിംപിള്‍ റോസ്.

തന്‍റെ യുട്യൂബ് ചാനലിലെ വിഡിയോകള്‍ക്ക് ലഭിക്കുന്ന കമന്റുകളില്‍ സഹോദരന്റെ വിവാഹമോചനത്തെക്കുറിച്ചും നിരവധി ചോദ്യങ്ങളുണ്ട്. ഇതിനുകാരണം ഡിംപിളാണ് എന്ന തരത്തിലും കമന്റുകളുണ്ടായിരുന്നു. ഇതോടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്.

'ഞാന്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിക്കുന്നത്. ആ സമയത്ത് എന്റെ വീട്ടില്‍വന്നു നില്‍ക്കാനോ, ഇവിടുത്തെ കാര്യം അന്വേഷിക്കാനോ എനിക്ക് നേരം ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഞങ്ങളുടെ ലൈഫുമായി ഹാപ്പി ആയിരുന്നു. തിരക്കില്‍ ആയിരുന്നു.ഞാന്‍ ആരെയും അടിച്ചോടിച്ചിട്ടില്ല' - ഡിംപിള്‍ വ്യക്തമാക്കി.

മേഘ്നയുടെ വിവാഹമോചനത്തെക്കുറിച്ച്‌ അറിയാനാണ് പലര്‍ക്കും താല്‍പര്യം. എന്നാല്‍ അത് കഴിഞ്ഞു പോയ കാര്യമാണ്. ഒന്നിച്ചു ജീവിക്കണ്ട എന്ന തീരുമാനം എടുത്തത് അവരാണ്. രണ്ടു പേര്‍ക്കും അവരവരുടെ കാരണങ്ങള്‍ ഉണ്ടാകും. ഇതൊന്നുമറിയാതെ കുറ്റപ്പെടുത്തി സംസാരിക്കുന്ന പ്രവണത മോശമാണെന്നും ഡിംപിള്‍ പറഞ്ഞു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog