തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് കോളടിച്ചു! പ്രതിവര്‍ഷം ആറ് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍, കൂടാതെ മാസം 1500 രൂപയും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് കോളടിച്ചു! പ്രതിവര്‍ഷം ആറ് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍, കൂടാതെ മാസം 1500 രൂപയും

ചെന്നൈ: തമിഴ്‌നാട്ടില്‍ ജനങ്ങള്‍ക്ക് വാഗ്ദ്ധാനങ്ങള്‍ നല്‍കുന്ന കാര്യത്തിലും മത്സരിച്ച്‌ മുന്നണികള്‍. അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1500 രൂപ നല്‍കുമെന്ന് എ ഐ എ ഡി എം കെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി അറിയിച്ചു.

പ്രതിവര്‍ഷം ആറ് എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്നും എടപ്പാടി പളനി സ്വാമി പത്രസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.

അതേസമയം അധികാരത്തിലെത്തിയാല്‍ എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം 1000 രൂപ വീതം നല്‍കുമെന്ന് ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ ഞായറാഴ്ച തിരുച്ചിറപ്പള്ളിയില്‍ നടന്ന ഒരു റാലിയില്‍ വാഗ്ദ്ധാനം ചെയ്തിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog