മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും അതിരൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 16 March 2021

മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും അതിരൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും അതിരൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന്‍ എം.പി കേരളം ഭരിച്ച കൊള്ളക്കാരുടെ നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.സുധാകരന്‍ എം.പി ആരോപിച്ചു.

കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ നടന്ന കണ്ണൂര്‍ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു സുധാകരന്‍. കേരളത്തിലെന്താ ഇതിനു മുന്‍പ് ഇടതുപക്ഷ മുഖ്യമന്ത്രിമാര്‍ രാജ്യം ഭരിച്ചിട്ടില്ലേ നമ്ബുതിരിപ്പാട് ഭരിച്ചിരിക്കുന്നു.

അച്യുതാനന്ദന്‍ ഭരിച്ചിരിക്കുന്നു.നായനാര്‍ ഭരിച്ചിരിക്കുന്നു അച്യുതമേനോന്‍ ഭരിച്ചിരിക്കുന്നു ഞങ്ങളെ തെങ്കിലും മുഖ്യമന്ത്രിമാരെ കുറിച്ച്‌ ഇതുപോലെ പറഞ്ഞിട്ടുണ്ടോ ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് കൊള്ളക്കാരുടെ സങ്കേതമാണ് ആ കൊള്ളക്കാരുടെ സങ്കേതത്തിലെ നേതാവാണ് പിണറായി വിജയനെന്ന് ഈ കേരളത്തിലെ ജനങ്ങള്‍ക്കു മുന്‍പില്‍ നിങ്ങള്‍ക്ക് എത്ര എളുപ്പത്തില്‍ പ്രചരിപ്പിക്കാം.അദ്ദേഹത്തിന്റെ ഓഫിസിനെ കുറിച്ച്‌ അന്വേഷിക്കാനായി ഇവിടെ എത്തിയത്. അദ്ദേഹത്തിനെതിരെ എതിരെ വന്ന കേസുകള്‍ പോലെ ഏതു മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയാണ് ഇന്ത്യാ രാജ്യത്തില്‍ വന്നിട്ടുള്ളത്.
ഒന്‍പത് ഏജന്‍സികള്‍ ഇവിടെ വന്നു ക്യാംപ് ചെയ്താണ് മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ സ്വര്‍ണക്കടത്തും ഡോളര്‍ കടത്തുമെല്ലാം അന്വേഷിച്ചത്.

ഏതെങ്കിലും ഒരു കേസില്‍ അദ്ദേഹം സത്യം പറഞ്ഞിട്ടുണ്ടോ ? ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റെ ഓഫിസ് കേന്ദ്രികരിച്ച്‌ തട്ടിപ്പ് നടത്തിയ സ്വപ്ന സുരേഷിനെ അറിയില്ലെന്ന് പറഞ്ഞു. എന്നാല്‍ എത്ര കോണ്‍ഫറന്‍സുകളിലാണ് മുഖ്യമന്ത്രി പങ്കെടുത്ത കോണ്‍ഫറന്‍സുകളില്‍ സ്വപ്ന പങ്കെടുത്ത ചിത്രങ്ങള്‍ പുറത്തുവന്നത്. നമ്മുടെ പ്രതിപക്ഷ നേതാവ് ഉറക്കമൊഴിഞ്ഞ് രാപകല്‍ അധ്യാനിച്ച്‌ പുറത്ത് കൊണ്ടുവന്ന രേഖകളെല്ലാം സത്യമാണെന്ന് ഒടുവില്‍ തെളിഞ്ഞില്ലേ ?

ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേരുന്ന വിധമാണോ മുഖ്യമന്ത്രിയായപ്പോള്‍ പിണറായി വിജയന്‍ പ്രവര്‍ത്തിച്ചത്. താന്‍ ചെത്തുകാരന്റെ മകനാണെന്ന് പറഞ്ഞപ്പോള്‍ വലിയ വിവാദമായിരുന്നു. സമുഹത്തിന്റെ താഴെ തട്ടില്‍ നിന്നും വന്നൊരാള്‍ പുലര്‍ത്തേണ്ട ലാളിത്യം മുഖ്യമന്ത്രി കാണിക്കുന്നില്ലെന്ന് പറയാനാണ് ചെത്തുകാരന്റെ മകനെന്ന് പറഞ്ഞത്.

ചെത്തുകാരന്റെ മകനെ വ്യവസായിയുടെ മകനെന്ന് പറയാന്‍ കഴിയുമോ? അടിത്തട്ടില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു കമ്യുണിസ്റ്റു നേതാവിനെപ്പോലെയാണോ മുഖ്യമന്ത്രി ജീവിക്കുന്നത്. അദ്ദേഹം ഹെലികോപ്റ്ററില്‍ പറയുന്നു. ഗള്‍ഫിന്‍ പോയാല്‍ കടലിന്റെ അടിയിലുള്ള ഹോട്ടലില്‍ താമസിക്കുന്നു ഇങ്ങനെ സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുകയല്ലേ ചെയ്തതെന്നും സുധാകരന്‍ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog