ബിജെപി ദേശീയ അധ്യക്ഷൻ കണ്ണൂരിൽ റോഡ് ഷോ നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 27 March 2021

ബിജെപി ദേശീയ അധ്യക്ഷൻ കണ്ണൂരിൽ റോഡ് ഷോ നടത്തി


കേന്ദ്ര ഏജൻസികളെ കത്തയച്ചു വിളിച്ചുവരുത്തിയ ഇടതുസർക്കാർ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ അത് അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നു എന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ധർമ്മടം നിയോജക മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥി സി കെ പത്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയിലും ജെ പി നദ്ദ പങ്കെടുത്തു. 
സംസ്ഥാനത്ത് ഇരുമുന്നണികളും കസേരകളിയാണ് നാളിതുവരെ നടത്തിയത് എന്ന് ആക്ഷേപിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പുതിയ കേരളം മോദിക്കൊപ്പം ആണെന്ന് അവകാശപ്പെട്ടു. കഴിഞ്ഞ സർക്കാർ സരിതയുമായും ഈ സർക്കാർ സ്വപ്നയുമായും ബന്ധപ്പെട്ടു അഴിമതി നടത്തി. സിപിഎമ്മിന്റെ ക്രിമിനൽ രാഷ്ട്രീയത്തിൽ കേരളത്തിലെ ജനങ്ങൾ ഭയന്നിരിക്കുകയാണെന്ന് ആരോപിച്ച് ജെപി നദ്ദ സംസ്ഥാനത്ത് മോദി സർക്കാർ വൻ വികസന പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. ശബരിമല വിഷയത്തിൽ ബിജെപി മാത്രമാണ് പ്രക്ഷോഭം സംഘടിപ്പിച്ചതെന്നും കോൺഗ്രസ് വാചകമടി മാത്രം നടത്തുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ചക്കരക്കല്ലിൽ നടന്ന റോഡ് ഷോയിൽ ധർമ്മടത്ത് മത്സരിക്കുന്ന സി കെ പത്മനാഭൻ ഉൾപ്പെടെയുള്ള ജില്ലയിലെ എൻ ഡി എ സ്ഥാനാർഥികളും പങ്കെടുത്തു. 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog