കണ്ണൂരിന്റെ ഹൃദയങ്ങളെ തൊട്ടറിഞ്ഞ് ശംസുദ്ദീന്‍ മൗലവി പ്രചാരണം തുടങ്ങി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 11 March 2021

കണ്ണൂരിന്റെ ഹൃദയങ്ങളെ തൊട്ടറിഞ്ഞ് ശംസുദ്ദീന്‍ മൗലവി പ്രചാരണം തുടങ്ങി

കണ്ണൂര്‍: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യം തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ കണ്ണൂര്‍ മണ്ഡലത്തില്‍ പ്രചാരണത്തിനു തുടക്കിമിട്ടിരിക്കുകയാണ് എസ്ഡിപി ഐ. നാട്ടുകാര്‍ക്കെല്ലാം സുപചരിചിതനായ, എന്തു സഹായത്തിനും മുന്‍പന്തിയിലുണ്ടാവുന്ന ബി ശംസുദ്ദീന്‍ മൗലവിയാണ് ജനവിധി തേടുന്നത്. 'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍' എന്ന പ്രമേയത്തിലാണ് ഇക്കുറി എസ്ഡിപി ഐ നിയമസ ഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഹിന്ദുത്വര്‍ സൃഷ്ടിക്കുന്ന പൊതുബോധത്തിനനുസരിച്ച്‌ ജനങ്ങളെ ധ്രുവീകരിക്കുന്ന ഇടതു-വലതു മുന്നണികളുടെ കാപട്യം തുറന്നുകാട്ടുകയാണ് പ്രചാരണത്തില്‍.

ഒന്നാംഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ തന്നെ ഇടംനേടി കണ്ണൂര്‍ മണ്ഡലത്തില്‍ ബി ശംസുദ്ദീന്‍ മൗലവി പ്രചാരണം തുടങ്ങിക്കഴിഞ്ഞു.ജന്‍മനാടായ കണ്ണൂര്‍ സിറ്റി ആയിക്കര മല്‍സ്യമാര്‍ക്കറ്റിലെ പൗരപ്രമുഖര്‍, കണ്ണൂര്‍ ആയിക്കര ഫിഷ്മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ എം എ മുഹമ്മദ് ഉള്‍പ്പെടെ നിരവധി പൗരപ്രമുഖരെ നേരിട്ടുകണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചാണ് പര്യടനം ആരംഭിച്ചത്. കണ്ണൂര്‍ കോര്‍പറേഷനിലേക്കു മല്‍സരിച്ച പരിചയം ശംസുദ്ദീന്‍ മൗലവിക്കു മുതല്‍ക്കൂട്ടാവുന്നുണ്ട്. പ്രളയകാലത്തും കൊവിഡ് കാലത്തും എന്നു വേണ്ട റമദാന്‍ തുടങ്ങിയ സമയങ്ങളിലെല്ലാം ജീവകാരുണ്യ-പൊതു പ്രവര്‍ത്തനത്തില്‍ സുപരിചിതനായ ശംസുദ്ദീന്‍ മൗലവിക്ക് നാട്ടുകാര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്.എസ് ഡിടിയു ജില്ലാ ജനറല്‍ സെക്രട്ടറി എം വി ബഷീര്‍, ആയിക്കര എസ്ഡിടിയു യൂനിറ്റ് അംഗം അലി അക്ബര്‍, എസ് ഡിപി ഐ കണ്ണൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി കെ മന്‍സൂര്‍ എടക്കാട്, കമ്മിറ്റി അംഗങ്ങളായ എ ഒ കരീം, സിറാജുദ്ദീന്‍ സംസം, നവാസ് ടമ്മിടോണ്‍ എന്നിവരാണ് സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog