കണ്ണൂര്‍ കൂത്തുപറമ്ബില്‍ കാറിന് തീപിടിച്ച്‌ മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് മാലൂര്‍ സ്വദേശി സുധീഷ്; പൊലീസ് അന്വേഷണമാരംഭിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്ബ് വലിയവെളിച്ചത്ത് കാറിന് തീപിടിച്ച്‌ മരിച്ചയാളെ തിരിച്ചറിഞ്ഞു. മാലൂര്‍ സ്വദേശി സുധീഷാണ് (30) മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.

കണ്ണൂര്‍ കൂത്തുപറമ്ബിന് സമീപമുള്ള വലിയവെളിച്ചത്തെ ചെങ്കല്‍ ക്വാറിക്ക് സമീപത്താണ് കാറിനടുത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാറ് അഗ്‌നിക്കിരയാകുന്നത് കണ്ട ചെങ്കല്‍ ക്വാറിയിലെ തൊഴിലാളികളാണ് പൊലീസില്‍ വിവരം അറിയിച്ചത്.പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തിയെങ്കിലും സുധീഷിനെ രക്ഷിക്കാനായില്ല.

കുത്തുപറമ്ബ് ,കണ്ണവം പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കുത്തുപറമ്ബ് വലിയ വെളിച്ചത്തില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. കൂത്തുപറമ്ബ് പഴയ നിരത്തില്‍ ജി പ് സം, സീലിങ്ങ് ബിസിനസ് ചെയ്തു വരികയാണ് സുധീഷ്. മാലൂര്‍ താളിക്കാവ് സ്വദേശിയാണ്. സാമ്ബത്തിക ബാധ്യതയാണോ മരണത്തിന് പിന്നിലെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha