സിദ്ദിഖ് കാപ്പന്റെ ശബ്ദപരിശോധനക്കുള്ള അപേക്ഷ യുപി പൊലീസ് പിൻവലിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 March 2021

സിദ്ദിഖ് കാപ്പന്റെ ശബ്ദപരിശോധനക്കുള്ള അപേക്ഷ യുപി പൊലീസ് പിൻവലിച്ചു

ഹൃത്രാസിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ശബ്ദപരിശോധനയ്ക്കും കയ്യെഴുത്തു പരിശോധനക്കുമായി യുപി പൊലീസ് നൽകിയ അപേക്ഷകൾ പിൻവലിച്ചു. മധുരകോടതിയിൽ നിന്നാണ് അപേക്ഷകൾ പിൻവലിച്ചത്. അറസ്റ്റിലായി 150 ദിവസത്തിന് ശേഷം ഇത്തരമൊരു നീക്കം പൊലീസ് നടത്തുന്നത് ദുരുദ്ദേശപരമാണെന്ന് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകൻ വിൽസ് മാത്യുസ് വാദിച്ചു.

പൊലീസിന്റെ അപേക്ഷകൾ അനാവശ്യമെന്ന് കോടതിയും ചൂണ്ടിക്കാട്ടിയതോടെയാണ് പൊലീസ് അപേക്ഷകൾ പിൻവലിച്ചത്. ഒക്ടോബർ 5നാണ് ഹൃത്രാസിലെ ബലാത്സംഗ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്ന വഴിക്ക് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കാപ്പനും, ഒപ്പമുണ്ടായിരുന്നവരിൽ നിന്നുമായി ആറ് ഫോണുകൾ

കണ്ടെത്തിയിരുന്നു. ഈ ഫോണുകളിൽ നിന്ന് വോയ്സ് ക്ലിപ്പ് ലഭിച്ചെന്നാണ് യുപി പൊലീസിന്റെവാദം 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog