യുഡിഎഫിലെ സീറ്റുവിഭജന ചർച്ചകൾഇന്നും തുടരും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 March 2021

യുഡിഎഫിലെ സീറ്റുവിഭജന ചർച്ചകൾഇന്നും തുടരും

യുഡിഎഫിലെ സീറ്റുവിഭജന ചർച്ചകൾ ഇന്നും തുടരും. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള തർക്കം പരിഹരിക്കുന്നതിന് പി ജെ ജോസഫുമായി കോൺഗ്രസ് നേതാക്കൾ ഇന്ന് ചർച്ച നടത്തും. സ്ഥാനാർത്ഥി നിർണയത്തിനായി ഹൈക്കമാൻഡ് നിയോഗിച്ച സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത്. യോഗം ചേരും.

മൂവാറ്റുപുഴയും ഏറ്റുമാനൂരുമാണ് കേരളാ കോൺഗ്രസ് ജോസഫ് പക്ഷവും കോൺഗ്രസും തമ്മിലുള്ള തർക്കങ്ങളുടെ പ്രധാനബിന്ദു. ഇന്ന് പി ജെ ജോസഫുമായി ഫോൺ മുഖാന്തിരം നടത്തുന്ന ചർച്ചകളിൽ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.

പട്ടാമ്പി സീറ്റു വേണമെന്ന കടുംപിടുത്തമാണ് ലീഗുമായുളള ഉടക്കിന് കാരണം.

കയ്പമംഗലത്തിന് പകരം അമ്പലപ്പുഴയെന്ന് ആർ എസ് പിയുടെ ആവശ്യത്തിനും വിജയമുറപ്പുള്ള സീറ്റെന്ന സിഎംപിയുടെ ആവശ്യത്തിലും കോൺഗ്രസ് നിലപാട് അറിയിക്കേണ്ടതുണ്ട്. ചർച്ചകൾ നീളുമ്പോഴും തർക്കങ്ങളില്ലെന്നും തീരുമാനം ഉടനെന്നും നേതാക്കൾ പറയുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog