പത്രിക തള്ളിയ മണ്ഡലത്തിൽ ആരെ പിന്തുണയ്ക്കണമെന്ന് വോട്ടർമാർക്ക് നിർദ്ദേശം നൽകും; ശബരിമല വികാരം പെട്ടെന്ന് അണയില്ലെന്നും കെ. സുരേന്ദ്രൻ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 21 March 2021

പത്രിക തള്ളിയ മണ്ഡലത്തിൽ ആരെ പിന്തുണയ്ക്കണമെന്ന് വോട്ടർമാർക്ക് നിർദ്ദേശം നൽകും; ശബരിമല വികാരം പെട്ടെന്ന് അണയില്ലെന്നും കെ. സുരേന്ദ്രൻ

തലശ്ശേരി, ഗുരുവായൂർ, ദേവികുളം എന്നിങ്ങനെ ബി.ജെ.പി നാമനിർദേശ പത്രിക തള്ളിയിടങ്ങളിൽ ആരെ പിന്തുണയ്ക്കണമെന്ന് വോട്ടർമാർക്ക് നിർദേശം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
ബി.ജെ.പി സ്ഥാനാർത്ഥികളുടെ നാമനിർദേശം തള്ളിയത് പോരായ്മ തന്നെയാണെന്നും കോടതിവിധി അനുകൂലമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.
മഞ്ചേശ്വരത്ത് അപരന്മാരെ ഉപയോഗിച്ച് തന്നെ തോൽപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും രാഷ്ട്രീയസമ്മർദ്ദത്തെ തുടർന്ന് അപരൻറെ പത്രിക സ്വീകരിച്ചെന്നും സുരേന്ദ്രൻ ആരോപിച്ചു.
ശബരിമല വികാരം പെട്ടെന്ന് അണയില്ലെന്നും വിഷയത്തിൽ നിലപാട് മാറ്റിയെങ്കിൽ പിണറായി വിജയന് അത് വ്യക്തമാക്കാമായിരുന്നെന്നും സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.എൻഎസ്എസ് എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിനെ പിന്തുണയക്കില്ലെന്നും നേമം മണ്ഡലത്തിൽ എൽഡിഎഫിനെ തോൽപ്പിച്ച് നിയമസഭയിൽ വരാൻ കഴിയുന്നത് ബിജെപിക്കാണെന്നും സുരേന്ദ്രൻ പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog