എസ്‌പി.സി.എയില്‍ അതിക്രമിച്ചു കയറി ഏറ്റെടുത്തു; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കേസെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ മൃഗ പരിപാലന കേന്ദ്രമായ എസ്‌പി.സി.എ ഓഫിസിലേക്ക് അതിക്രമിച്ചു കയറിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ എന്നിവര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. എസ്‌പി.സി.എ ഭാരവാഹികളുടെ പരാതിയിലാണ് നടപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ എന്നിവര്‍ ഓഫിസില്‍ അതിക്രമിച്ചു കടക്കുകയും ജീവനക്കാരിയെ ബലം പ്രയോഗിച്ച്‌ പുറത്താക്കിയ ശേഷം താക്കോല്‍ക്കൂട്ടം എടുത്തു കൊണ്ടുപോകുകയും ചെയ്തെന്ന പരാതിയിലാണ് കേസ്.ജില്ലാപഞ്ചായത്ത് പ്രസിഡന്റിനൊപ്പം എത്തിയ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ എസ്.എച്ച്‌.ഒയ്ക്കെതിരേയും നടപടി വേണമെന്ന് കാണിച്ച്‌ എസ്‌പി.സി.എ ഭാരവാഹികള്‍ സിറ്റി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. രോഗം പിടിപെട്ടതും അംഗവൈകല്യമുള്ളതുമായ മിണ്ടാപ്രാണികള്‍ക്ക് ചികിത്സ കൊടുത്ത് സംരക്ഷിക്കുന്ന പ്രവര്‍ത്തനമാണ് എസ്‌പി.സി.എ ചെയ്തുവരുന്നത്. സര്‍ക്കാരില്‍ നിന്നും ഗ്രാന്റോ മറ്റ് സാമ്ബത്തിക സഹായോമാ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് ലഭിക്കുന്നില്ല. എസ്‌പി.സി.എയുടെ സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ വാടക കൊണ്ടാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.ഇവയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനോ ആനിമല്‍ ഹസ്ബന്ററി വിഭാഗത്തിനോ ഇടപെടാന്‍ പാടില്ലെന്ന് കോടതി വിധിയുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ജില്ലാ പഞ്ചായത്ത് അധികൃതര്‍ എസ്‌പി.സി.എ ഓഫിസ് ഏറ്റെടുത്തതായി കാണിച്ച്‌ നോട്ടിസ് പതിച്ചത്. ഏറ്റെടുക്കല്‍ തടയാന്‍ ശ്രമിച്ചതിന്റെ പേരില്‍ മേയര്‍ ടി.ഒ.മോഹനന്‍, എസ്‌പി.സി.എ ഭാരവാഹികളായ വിനോദ് രാജ്, രത്നാകരന്‍, പ്രദീപന്‍ എസ്‌പി.സി.എ ഓഫിസ് ജീവനക്കാരി പത്മജ എന്നിവര്‍ക്കെതിരേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയില്‍ നേരത്തെ കേസെടുത്തിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha