പ്രസ്ഥാനങ്ങള്‍, ശൈലി, അച്ചടക്കം, കണ്ണൂരില്‍ നിന്ന് പഠിക്കാനേറെ; കെ എസിനെയും ഇ പിയേയും കണ്ടപ്പോള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇ. പി. ജയരാജനെയും കെ. സുധാകരനെയും കണ്ട് അഭിമുഖമെടുക്കണമെന്നുറപ്പിച്ചാണ് കണ്ണൂരിലേക്ക് വണ്ടികയറിയത്. കോണ്‍​ഗ്രസ്സ് നാടകങ്ങളില്‍ മനം മടുത്ത് തിളച്ചുതൂവാനായി നില്‍ക്കുന്ന സുധാകരന്‍, മത്സരരംഗത്തുനിന്ന് മാറിയ ശേഷം മാധ്യമങ്ങളോട് മൗനം പാലിച്ച്‌ ജയരാജന്‍. യാത്ര ഉറപ്പിക്കുമ്ബോഴേ ഇരുവരോടും അനുമതി തേടി. കണ്ണൂരെത്തിയിട്ട് നോക്കാമെന്ന് സുധാകരന്‍. കാമറയില്ലാതെ മാത്രം കാണാമെന്ന് ജയരാജന്‍. ഞാനും അനൂപും നൗഫലും ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു, മറുപടി മാറിയില്ലെങ്കിലും. കണ്ണൂരിലെത്തി മണ്ഡലങ്ങള്‍ തേടിയുള്ള യാത്രകള്‍ക്കിടയിലും വിടാതെ ശ്രമങ്ങള്‍ തുടര്‍ന്നു.

കെ എം ഷാജിയുടെ കണ്‍വെന്‍ഷന്‍ ഉത്ഘാടനവും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനവും അഴീക്കോട് നഗരത്തില്‍.പ്രസംഗം കഴിഞ്ഞിറങ്ങി സുധാകരന്‍ പ്രകടനം നയിച്ച്‌ ഓഫീസിലേക്ക്. നാട മുറിച്ച്‌ ഉത്ഘാടനം കഴിഞ്ഞിറങ്ങുമ്ബോഴും ഞാന്‍ നേരില്‍ ആവശ്യം ആവര്‍ത്തിച്ചു. ഒരുപാട് വൈകും, വിളിച്ചിട്ട് വീട്ടിലേക്കെത്താന്‍ പറഞ്ഞദ്ദേഹം നടന്നുനീങ്ങി. ഷാജിയെയും സുമേഷിനെയും കണ്ട് മണ്ഡലം ചുറ്റി ഞാന്‍ വീണ്ടും വിളിച്ചു. പണി പാളി. പെട്ടെന്നുണ്ടായ ഒരു പ്രവര്‍ത്തകന്റെ മരണം. ദൂരെ ആ വീട്ടിലേക്ക് പോകുന്നു. മടങ്ങാന്‍ പാതിരാ ആകുമെന്ന് സുധാകരന്‍. പുലരുവോളം കണ്ണൂരിലുണ്ടെന്ന് ഞാനും.

ഒടുവില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പത്തരയോടെ വീട്ടിലെത്താമെന്ന് സമ്മതിച്ചു. വീട്ടിലെത്തുമ്ബോള്‍ വരാന്ത നിറഞ്ഞ് പ്രവര്‍ത്തകരാണ്. ഓരോരുത്തരായെത്തി പരാതിക്കെട്ടഴിക്കുന്നു. കണ്ണൂര്‍ കാസറകോട് ജില്ലകളിലെ പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും. പ്രചരണത്തിന് വരണം, പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് വരാത്തതിന്റെ പരാതി, കമ്മിറ്റിയില്‍ നമ്മുടെ ആളില്ല, അവിടെ പ്രവര്‍ത്തനം പോരാ... അങ്ങനെ പോകുന്നു പരാതികള്‍. "ഞാനിവിടെ കുടിച്ചുകൊഴുത്ത് കിടക്കലല്ല, പുലരുമ്ബോ ഇറങ്ങിയാല്‍ പാതിരാ വരെ പണിയെടുക്കുവാ". പരിഭവസ്വരത്തില്‍ പ്രവര്‍ത്തകരോട് സുധാകരന്റെ മറുപടി. ഒപ്പം നിന്ന് ഒറ്റക്കും കൂട്ടായും പടമെടുക്കല്‍. ചെറുസംഘങ്ങളോരോന്നായൊഴിഞ്ഞു. കൂട്ടത്തിനിടയില്‍ നിന്ന് പരിചിതമായൊരു മുഖം. കൂപ്പുകൈകളുമായി സുധാകരന്റെ അടുത്തേക്കെത്തി.

ഞാന്‍ തൃക്കരിപ്പൂരിലെ UDF സ്ഥാനാര്‍ത്ഥി... ജോസഫിനായി പോരിനിറങ്ങുന്ന കെ എം മാണിയുടെ മരുമകന്‍. അനുഗ്രഹിക്കണം.. ഒരുദിവസം പ്രചാരണത്തിന് വരണം. നോക്കട്ടെ എന്ന് മറുപടി. കണ്ണൂരതിര്‍ത്തിയിലാ തൃക്കരിപ്പൂര്‍ എന്ന് ജോസഫ്. അതിന്റെ അതിര്‍ത്തികളിലും മണ്ഡലങ്ങളുണ്ടെന്ന് സുധാകരന്‍. വരാന്‍ നോക്കാമെന്ന് പറഞ്ഞ് മടക്കുമ്ബോള്‍ മണി പതിനൊന്ന് കഴിഞ്ഞു. അതിനുശേഷമാണ് ഞങ്ങള്‍ സംസാരിച്ചത്. ഉള്ളുതുറന്ന മറുപടികള്‍. ഞങ്ങളുടെ ഭാഷയില്‍ "സുധാകരന്‍ പൊട്ടിത്തെറിച്ചു". മടങ്ങുമ്ബോള്‍ മറുപടിക്കപ്പുറം ഞാന്‍ കണ്ടത്-

അഴീക്കോട് ഷാജി ഏറ്റവും ആശ്രയിക്കുന്നത് സുധാകരനെ. എല്ലാ മണ്ഡലങ്ങളിലുമെത്താന്‍ സുധാകരന് മേല്‍ സമ്മര്‍ദ്ദം, ഇരിക്കൂരിലെ കുരുക്കഴിക്കാന്‍ ഇരുചേരികളുടെയും വിളികള്‍, കെ സുധാകരന്‍ ഉത്തരമലബാറില്‍ ഇന്ന് ഒരു ഗ്രൂപ്പ് നേതാവല്ല, പാര്‍ട്ടിയിലെ പൊതുസമ്മതനായിരിക്കുന്നു. അഴീക്കോടിന് പകരം കണ്ണൂരെന്ന ലീഗിന്റെ പൂതി മുളയിലേ നുള്ളിയെറിഞ്ഞു, രണ്ട് ജില്ലകളിലും ഘടകകക്ഷികള്‍ക്ക് മേല്‍ ആധിപത്യമുള്ള കോണ്‍​ഗ്രസ് നേതാവ്. അതേസമയം ഇഷ്ടക്കേടുകള്‍ ഇഷ്ടംപോലെ പറയാന്‍ മടിക്കാത്ത ഹുങ്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha