സംഗീത സംവിധായകന്‍ പി ജെ ലിപ്‌സണ്‍ അന്തരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 28 March 2021

സംഗീത സംവിധായകന്‍ പി ജെ ലിപ്‌സണ്‍ അന്തരിച്ചു

ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ പാലാരിവട്ടം പാണംപറമ്ബില്‍ പി ജെ ലിപ്‌സണ്‍ (65) അന്തരിച്ചു. ഏറെക്കാലമായി കണ്ടനാടുള്ള സ്വവസതിയില്‍ താമസിച്ചു വന്നിരുന്ന ലീപ്സന് ഇന്നലെ രാത്രിയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌ക്കാരം പാലാരിവട്ടം സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍ നടന്നു.

മലയാളത്തിലും തമിഴിലുമായി നൂറുകണക്കിന് ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയ ലിപ്സന്റെ ഗാനങ്ങള്‍ പ്രശസ്തരായ ഒട്ടുമിക്ക ഗായകരും ആലപിച്ചിട്ടുണ്ട്. ക്രിസ്തീയ ഗാനങ്ങള്‍ക്ക് പുറമെ നിരവധി ലളിതഗാനങ്ങള്‍ക്കും ടെലിവിഷന്‍ പരമ്ബരകള്‍ക്കും ടെലിഫിലിമുകള്‍ക്കും സംഗീതമൊരുക്കിയിട്ടുള്ള ലിപ്സണ്‍ കൊച്ചിന്‍ സിഎ സി യില്‍ സംഗീതാധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ജോളി എബ്രഹാം തുടങ്ങിയ ഗായകരോടൊപ്പം നിരവധി വിദേശ രാജ്യങ്ങളില്‍ സംഗീത പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ഉദ്യോഗസ്ഥന്‍ ആയിരുന്ന ലീപ്സന്‍ പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ അസുഖത്തെ തുടര്‍ന്ന് സംഗീത രംഗത്തു സജീവമല്ലായിരുന്നു.ആലീസാണ് ഭാര്യ. ഏകമകന്‍ ലാന്‍വിന്‍.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog