മദ്യലഹരിയില്‍ മുലപ്പാല്‍ കൊടുത്തില്ല; ഒന്നരമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് വിശന്നു മരിച്ചു; മകള്‍ മരിച്ചതറിയാതെ പിന്നെയും 'കുടി' - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 28 March 2021

മദ്യലഹരിയില്‍ മുലപ്പാല്‍ കൊടുത്തില്ല; ഒന്നരമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് വിശന്നു മരിച്ചു; മകള്‍ മരിച്ചതറിയാതെ പിന്നെയും 'കുടി'

റാഞ്ചി:മദ്യലഹരിയില്‍ മുലയൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഛത്തീസ്ഗഡിലെ ധംതാരിയിലാണ് സംഭവം. മദ്യത്തിനും മയക്കുമരുന്നിനും യുവതിയായ അമ്മ അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യപിച്ച യുവതി കുഞ്ഞിനെ മുലയൂട്ടാന്‍ മറന്നു പോകുകയായിരുന്നു.

രാവിലെ ഉണര്‍ന്നതിന് ശേഷം യുവതി വീണ്ടും മദ്യപിച്ചു. കുഞ്ഞ് മരിച്ചതുപോലും അവര്‍ അറിഞ്ഞിരുന്നില്ല. കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതെ വന്നതോടെ അയല്‍ക്കാര്‍ അന്വേഷിച്ചു വന്നപ്പോഴാണ് കുട്ടി മരിച്ചു കിടക്കുന്നത് കണ്ടത്. രാത്രിയില്‍ കുഞ്ഞ് കരയുന്നത് കേട്ടിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.രാജ്മിത് -കൗര്‍ഹാര്‍മീത് ദമ്ബതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്. അടുത്തയിടെയാണ് ഇവര്‍ക്ക് കുഞ്ഞ് പിറന്നത്. യുവതി പകല്‍ സമയത്തും മദ്യപിക്കാറുള്ളതായി അയല്‍വാസികള്‍ പറയുന്നു. സംഭവ ദിവസം മോട്ടോര്‍ മെക്കാനിക്കായ ഹാര്‍മീത് വീട്ടില്‍ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ രാജ്മിത് മദ്യലഹരിയിലായിരുന്നു.

മദ്യലഹരിയിലായതിനാല്‍ രാജ്മിതിന് കുഞ്ഞിനെ മുലയൂട്ടാന്‍ കഴിഞ്ഞിരുന്നില്ല. കുഞ്ഞ് രാത്രി മുഴുവന്‍ കരഞ്ഞതായി പൊലീസ് പറഞ്ഞു. രാവിലെ ഉറക്കമുണര്‍ന്ന അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. വീണ്ടും മദ്യപിച്ച ശേഷം അവര്‍ ഉറങ്ങുകയായിരുന്നു. അയല്‍ക്കാര്‍ വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് നേരത്തെ മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog