കേന്ദ്രം അരി തടഞ്ഞു, എന്നിട്ടും കേരളം കിറ്റ്‌ നല്‍കി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 28 March 2021

കേന്ദ്രം അരി തടഞ്ഞു, എന്നിട്ടും കേരളം കിറ്റ്‌ നല്‍കി

തിരുവനന്തപുരം> റേഷന്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യ കിറ്റു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 4183 കോടി രൂപ. പിഎംജികെഎവൈ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അരിയും കടലയും കഴിഞ്ഞ ഡിസംബറില്‍ നിര്‍ത്തിയ സമയത്തും സംസ്ഥാനത്ത് കിറ്റ് വിതരണം തുടര്‍ന്നു. എന്നിട്ടും കിറ്റും സ്കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങളും കേന്ദ്രമാണ് നല്‍കുന്നത് എന്ന് പ്രചരിപ്പിക്കുകയാണ് ബിജെപിക്കാരും കേന്ദ്രമന്ത്രി വി മുരളീധരനും.

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് 2020 ഏപ്രില്‍മുതല്‍ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം തുടങ്ങിയത്. ഇതിന്റെ മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാരാണ് സപ്ലൈകോയ്ക്ക് നല്‍കുന്നത്.മാര്‍ച്ചുവരെ ഏതാണ്ട് പത്ത് കോടിയോളം ഭക്ഷ്യക്കിറ്റ് നല്‍കി. ഇതിനായി 4183 കോടി രൂപയും ചെലവഴിച്ചു.

മുന്‍ഗണനേതര കാര്‍ഡുകാര്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ വീതം അരിയും നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പിഎംജികെഎവൈ പദ്ധതി പ്രകാരം കാര്‍ഡുകളിലെ ഒരംഗത്തിന് അഞ്ച് കിലോ വീതം അരിയും കാര്‍ഡൊന്നിന് ഒരു കിലോ കടല/പയറുമാണ് കേന്ദ്രം വിതരണം ചെയ്തിരുന്നത്. ഇതിന്റെ വിതരണം കേന്ദ്രം കഴിഞ്ഞ ഡിസംബറില്‍ നിര്‍ത്തി. സൗജന്യ ധാന്യവിതരണം തുടരണമെന്ന് പാര്‍ലമെന്റിന്റെ ഭക്ഷ്യ–-പൊതുവിതരണ സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. വിതരണം തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കത്തും അയച്ചു. എന്നിട്ടും ഫലമുണ്ടായില്ല.

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന് ചെലവാകുന്ന തുകയുടെ 75 ശതമാനവും കേന്ദ്രമാണെന്നാണ് മറ്റൊരു പ്രചാരണം. 60 ശതമാനം തുക കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. ഗതാഗതച്ചെലവ് പൂര്‍ണമായും സംസ്ഥാനമാണ് വഹിക്കുന്നത്.

കിറ്റ് വിതരണം തുടരുന്നു

ഫെബ്രുവരി, മാര്‍ച്ച്‌ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം റേഷന്‍ കടകള്‍ വഴി പുരോഗമിക്കുകയാണ്. മാര്‍ച്ച്‌, ഏപ്രില്‍ മാസം മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ വീതം സംസ്ഥാനം അരിനല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇത് പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞു.

ഏപ്രിലിലെ കിറ്റും ഉടന്‍ വിതരണം തുടങ്ങും.

സംസ്ഥാനം 
നല്‍കിയത്

ഏപ്രില്: മുന്ഗണന/മുന്ഗണനേതര കാര്ഡുകാര്ക്ക് സൗജന്യ ധാന്യം

മെയ്, ജൂണ്: മുന്ഗണനേതര കാര്ഡുകാര്ക്ക് 10 കിലോ അരി 15 രൂപ നിരക്കില്

അഗതി മന്ദിരങ്ങളിലെ അന്തേവാസികള്ക്ക് ഒരാള്ക്ക് അഞ്ച് കിലോ വീതം സൗജന്യ അരി

സമൂഹ അടുക്കളകള്ക്ക് 130.42 ടണ് അരി

അതിഥിത്തൊഴിലാളികള്ക്ക് 1166.52 ടണ് അരിയും 349994 കിലോ ആട്ടയും

റേഷന് കാര്ഡില്ലാത്ത 36594 കുടുംബത്തിന് 460.52 ടണ് അരി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog