രണ്ടിലയെ ചൊല്ലി തർക്കം; പി.ജെ. ജോസ ഫിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണി ക്കം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

രണ്ടില ചിഹ്നത്തെ ചൊല്ലിയുള്ള തർക്കവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാ ഗം സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ് ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണി ക്കുന്നത്. രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാ ഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉ ത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ഈ ഉത്ത രവ് റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

അതേസമയം തന്റെ ഭാഗം കേൾക്കാതെ ഹർജി യിൽ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി തടസ ഹർജി നൽകിയിട്ടുണ്ട്. രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തര വിനെതിരെ പി.ജെ. ജോസഫ് ഹൈക്കോടതി സിംഗിൾ ബെഞ്ചിനെയും ഡിവിഷൻ ബെഞ്ചിനെ യും സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജികൾ കോടതി തള്ളുകയായിരുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha