ശിവരാത്രി നാളിലെ ഈ വഴിപാട് ഇരട്ടിഫലം നല്‍കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

.ശിവചൈതന്യം നിഞ്ഞുനില്‍ക്കുന്ന ശിവരാത്രിനാളില്‍ സമര്‍പ്പിക്കുന്ന വഴിപാടുകളെല്ലാം അതീവഫലദായകമാണ്. ശിവരാത്രി നാളില്‍ വൈകുന്നേരം പുരുഷന്‍മാര്‍ ശയനപ്രദക്ഷിണം നടത്തുന്നതും സ്ത്രീകള്‍ അടിവച്ചുള്ള പ്രദക്ഷിണം നടത്തുന്നതും അതീവഫലദായകമാണെന്നാണ് വിശ്വസിക്കുന്നത്. ശയന പ്രദക്ഷിണമെന്നത് അഭീഷ്ടസിദ്ധിക്കായി ഇഷ്ടദേവനു മുന്നിലെ പൂര്‍ണമായ സമര്‍പ്പണമാണ്.

ശയനപ്രദക്ഷിണം ചെയ്യുമ്ബോള്‍ ശരീരത്തിലെ എല്ലാ ഭാഗവും ക്ഷേത്രഭൂമിയോടു ചേരണമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. ഭഗവാനില്‍ പൂര്‍ണമായും മനസ് അര്‍പ്പിച്ച്‌ വ്രതനിഷ്ഠയോടെ ശിവരാത്രിനാളിലെടുക്കുന്ന ശയനപ്രദക്ഷിണം ഇരട്ടിഫലം തരുമെന്നാണ് വിശ്വസിക്കുന്നത്.

ഇതുകൂടാതെ ശിവരാത്രിനാളില്‍ ശിവ ഭഗവാന് പ്രിയപ്പെട്ട കൂവളത്തില സമര്‍പ്പണം ഉത്തമമായി കരുതുന്നുഇതിനുള്ള കൂവളത്തില നേരത്തെ തന്നെ കരുതണം. ശിവരാത്രിയുടെ അന്നും തലേന്ന് പ്രദോഷത്തിന്റെ അന്നും കൂവളത്തില പറിക്കരുത്. കൂവളത്തില വാടിയാലും അതിന്റെ പവിത്രത നഷ്ടപ്പെടില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha