കഴക്കൂട്ടത്ത് വ്യത്യസ്ത പ്രചരണം; ശ്രദ്ധേയമായി മ്യൂറല്‍ പെയിന്റിംഗ്‌

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കഴക്കൂട്ടം > തെരഞ്ഞെടുപ്പ് ചൂടേറുന്നതോടെ പ്രചാരണമാര്ഗങ്ങളിലും വ്യത്യസ്ത തേടുകയാണ് മുന്നണികള്. ഇക്കൂട്ടത്തില് സോഷ്യല് മീഡിയയിലും പുറത്തും ശ്രദ്ധയാകര്ഷിക്കുകയാണ് കഴക്കൂട്ടത്തെ എല്ഡിഎഫ് സ്ഥാനാര്ത്ഥി കടകംപള്ളി സുരേന്ദ്രന്റെ പ്രചാരണത്തിനായി വരച്ച മ്യൂറല് പെയിന്റിങ്ങുകള്. ശ്രീകാര്യം ജംങ്ഷനിലും സ്ഥാനാര്ഥിയുടെ ജന്മപ്രദേശമായ കടകംപള്ളിയില് മിനി സിവില് സ്റ്റേഷന്റെ അടുത്തുമാണ് പ്രശസ്ത ചിത്രകാരന് അജിത്കുമാര് ജിയുടെ നേതൃത്വത്തിലുള്ള കലാകാരന്മാര് മനോഹരമായ മ്യൂറല് ചുവര്ചിത്രങ്ങള് ഒരുക്കിയിരിക്കുന്നത്. ശ്രീകാര്യത്ത് 400 ചതുരശ്ര അടിയിലും കടകംപള്ളിയില് 180 ചതുരശ്ര അടിയിലുമാണ് ചിത്രങ്ങള് വരച്ചിരിക്കുന്നത്.

പ്രചാരണത്തിന് നിറമേകുക എന്നതിനൊപ്പം തന്നെ ഫ്ലെക്സ് പ്രിന്റിങിന്റെ അതിപ്രസരത്തോടെ പ്രതിസന്ധി നേരിടുന്ന ചിത്രകലാകാരന്മാര്ക്ക് പിന്തുണയേകുക എന്ന ലക്ഷ്യവും ഈ പദ്ധതിക്ക് പിന്നിലുണ്ടെന്ന് സ്ഥാനാര്ഥി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.ചുവരെഴുത്തുകളിലെ ആവര്ത്തനവിരസത ഒഴിവാക്കാനും ഇത്തരം ആശയങ്ങള് വഴി സാധിക്കും. സോഷ്യല് മീഡിയ വഴിയും വിളിച്ചും ഒരുപാട് പേര് ഈ നവീന ആശയത്തെ അഭിനന്ദിക്കുന്നതില് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പത്തൊമ്ബതാം നൂറ്റാണ്ടിലെ പ്രസിദ്ധ ഫ്രെഞ്ച് ചിത്രകാരന് ഹെന്റി റൂസോയുടെ 'The Repast of the Lion' എന്ന ചിത്രത്തിലെ പ്രകൃതി ദൃശ്യമാണ് ഈ മ്യൂറല് രചനകളുടെ പശ്ചാത്തലമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഘോരവനത്തില് വേട്ടയാടുന്ന സിംഹത്തിന്റെ ചിത്രമാണ് The repast of the lion. വരക്കാനുദ്ദേശിച്ച ചിത്രം കമ്ബ്യൂട്ടര് ഇമേജറി വഴി തയ്യാറാക്കിയ ശേഷം എല്സിഡി പ്രൊജക്ടര് വഴി ചുമരില് പ്രോജക്റ്റ് ചെയ്ത് ട്രേസ് ചെയ്താണ് ചിത്രം പൂര്ത്തീകരിച്ചത്. ഈ രീതിയില് ചെയ്യുന്നതിനാല് വളരെ വലിയ ചിത്രങ്ങള് പോലും വേഗത്തില് തീര്ക്കാനാകുമെന്ന് അജിത്കുമാര് പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha