ഷിപ്പ് യാര്‍ഡില്‍ ജോലി വാഗ്ദ്ധാനം ചെയ്തു പണം തട്ടി : കൊല്ലം സ്വദേശി റിമാന്‍ഡില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 31 March 2021

ഷിപ്പ് യാര്‍ഡില്‍ ജോലി വാഗ്ദ്ധാനം ചെയ്തു പണം തട്ടി : കൊല്ലം സ്വദേശി റിമാന്‍ഡില്‍

കൊച്ചി ഷിപ്പ് യാര്‍ഡില്‍ജോലി വാഗ്ദാനം നല്‍കി പണം വാങ്ങി കബളിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം നോര്‍ത്ത് കരുനാഗപ്പള്ളി ആദിനാട് സ്വദേശിയും ചീമേനി കൊടക്കാട് പനയക്കാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എസ്.സന്തോഷി(38)നെയാണ് കണ്ണൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും പോലിസ് പിടികൂടിയത്.

പയ്യന്നൂര്‍ മൂരിക്കൊവ്വല്‍ സ്വദേശി വി.കെ പ്രകാശന്‍ പയ്യന്നൂര്‍ കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം സന്തോഷിനും ഭാര്യ എം.വി സന്ധ്യയ്ക്കുമെതിരേ പയ്യന്നൂര്‍ പോലിസ് കേസെടുത്തു.

2020 ജൂണ്‍ 30ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി വാങ്ങി തരാമെന്ന് വിശ്വസിപ്പിച്ച്‌ ഗൂഗില്‍ അക്കൗണ്ട് വഴി പരാതിക്കാരന്‍ ഇവര്‍ക്ക് 80,000 രൂപ നല്‍കി.പിന്നീട് ജോലിയോ നല്‍കിയ പണമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. അറസ്റ്റിലായ പ്രതിയെ പയ്യന്നുര്‍ കോടതി റിമാന്‍ഡ് ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog