മാതൃഭാഷയെ അവഹേളിക്കരുത് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 31 March 2021

മാതൃഭാഷയെ അവഹേളിക്കരുത്

ഫെബ്രുവരി 21ലോകമാതൃഭാഷാ ദിനമായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ആചരിക്കുന്നു. മാതൃഭാഷയുടെ മഹത്വം കണ്ടറിഞ്ഞതുകൊണ്ടാണല്ലോ ഈ ആചരണം.

വാക്കിലൂടെയാണ്, അറിവായിട്ടാണ് പുറത്തുള്ള ലോകം നമ്മുടെ ഉള്ളിലേക്ക് കടന്നു വരുന്നത്. ആ അറിവാണ് നമ്മുടെ ബോധമായി തീരുന്നത്. പിന്നെ പുറത്തുള്ള ലോകമല്ല, അകത്തുള്ള ബോധമാണ് നമ്മുടെ യാഥാര്‍ഥ്യം.വാക്കാണ് നമ്മുടെ ലോകം നിര്‍മ്മിക്കുന്നത്.

ലോകത്തിലെ ഏതു പ്രശ്‌നത്തിനും പ്രതിവിധിയുള്ളതായി ഗാന്ധിജി കുറിക്കുന്നു: I will cling to my mother tongue, as a child cling to its' mothers breast. I will cling to my mother tounge, as a child cling to its' mothers breast. പല പല സന്ദര്‍ഭങ്ങളിലായി മാതൃഭാഷയുടെ ഉറപ്പുള്ള പാറമേലാണ് നാട്ടിന്‍പുറത്തെയും നഗരത്തിലെയും കുട്ടികള്‍ അവരുടെ വളര്‍ച്ചയുടെ അടിത്തറ പണിയേണ്ടത്. പഠനത്തിന്റെ എല്ലാ ഉയര്‍ന്ന ശാഖകളിലും ഇംഗ്ലീഷ് അധ്യയന ഭാഷയായതു മൂലം ഉയര്‍ന്ന വിദ്യാഭ്യാസം സിദ്ധിച്ച അല്‍പ്പം ചിലരും വിദ്യാഭ്യാസമില്ലാത്ത ബഹുജനങ്ങളും തമ്മില്‍ സ്ഥിരമായ ഒരു വിടവു സൃഷ്ടിക്കപ്പെട്ടു. ഗാന്ധിജിയുടെ പതിനൊന്നിന പരിപാടിയില്‍ പ്രാദേശിക ഭാഷയുടെ വികസനവും ഉള്‍പ്പെടുന്നു.

ജനസംഖ്യക്ക് ആനുപാതികമായി നോക്കിയാല്‍ നമ്മുടെ മാതൃഭാഷയായ മലയാളത്തിന് നാലാമത്തെ സ്ഥാനമുണ്ട്. സാഹിത്യ പെരുമയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും സമ്ബന്നമായ ഭാഷകള്‍ കന്നടയും മലയാളവും ബംഗാളിയുമാണ്. 96.56ശതമാനം മലയാളികള്‍ മാതൃഭാഷ ഉപയോഗിക്കുന്നു.

മറവിരോഗത്താല്‍ ഓര്‍മ്മ നശിക്കുമ്ബോഴും മാതൃഭാഷ അവസാനം വരെ നിലനില്‍ക്കും. മര്‍ത്യന് പെറ്റമ്മ തന്‍ഭാഷയാണെന്നും മറ്റു ഭാഷകള്‍ വളര്‍ത്തമ്മമാരാണെന്നും വള്ളത്തോള്‍ പാടുന്നു. ഇംഗ്ലണ്ടില്‍പ്പോലും ഒരു കാലത്ത് ഇംഗ്ലീഷ് മാതൃഭാഷയായിരുന്നില്ല. അന്ന് ഫ്രഞ്ച് ആയിരുന്നു മുഖ്യഭാഷ. ഫ്രാന്‍സിനായിരുന്നു ഇംഗ്ലണ്ടിന്മേല്‍ ആധിപത്യം.

ജര്‍മന്‍കാരനായ ഗുണ്ടര്‍ട്ട് ഇവിടെയെത്തി മലയാളം പഠിച്ചു. പാണ്ഡിത്യം നേടി. അനേകം ഗ്രന്ഥങ്ങളെഴുതി. അദ്ദേഹത്തിന്റെ നിഘണ്ടു എടുത്തു പറയണം. മാതൃഭാഷയെയും പെറ്റമ്മയെയും സ്‌നേഹിക്കാത്തവന് എങ്ങനെ ദേശസ്‌നേഹമുണ്ടാകും? എങ്ങനെ ഹൃദയവിശാലതയുണ്ടാകും? ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന കാലത്തും ഇവിടെ മാതൃഭാഷയില്‍കൂടിയാണ് അധ്യയനം നടത്തിയിരുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog