ഈസ്റ്റര്‍-വിഷു ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 30 March 2021

ഈസ്റ്റര്‍-വിഷു ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍

സംസ്ഥാന സര്‍ക്കാരിന്റെ ഈസ്റ്റര്‍-വിഷു കിറ്റ് വിതരണം റേഷന്‍ കടകള്‍ വഴി ഇന്ന് മുതല്‍. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള സ്പെഷ്യല്‍ അരി വിതരണമടക്കം ഇന്ന് തുടങ്ങുമെന്നാണ് ഭക്ഷ്യ വകുപ്പിന്റെ അറിയിപ്പ്.

അരി വിതരണം നിര്‍ത്തിവെച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് വിതരണം തുടങ്ങാന്‍ തീരുമാനിച്ചത്. മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നതായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അരി വിതരണം തുടരാമെന്ന് ഉത്തരവിട്ട കോടതി ഇതിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കരുതെന്നും നിര്‍ദേശിച്ചു.വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ കിലോയ്ക്ക് 15 രൂപ നിരത്തില്‍ 10 കിലോ അരി വീതം വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. സ്‌പെഷല്‍ അരി വിതരണം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്ബ് ഉത്തരവ് ഇറക്കിയതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog