അമ്മയുടെ സ്വപ്ന സാഫല്യത്തിന് സാക്ഷിയാകാന്‍ മഞ്ജുവാര്യരെത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

അമ്മയുടെ സ്വപ്ന സാഫല്യത്തിന് സാക്ഷിയാകാന്‍ മഞ്ജുവാര്യരെത്തി

തൃശൂര്‍: ചെറുപ്പകാലത്തെ അഭിലാഷമായിരുന്ന കഥകളിയില്‍ ഗിരിജ അരങ്ങേറ്റം കുറിച്ച്‌ മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവന്‍. കലാനിലയം ഗോപി ആശാന്‍റെ കഥകളി പദങ്ങള്‍ക്ക് ഗിരിജ ചുവടുവച്ചപ്പോള്‍ മകള്‍ മഞ്ജു വാര്യര്‍ക്കും അത് അഭിമാന മുഹൂര്‍ത്തമായി. അമ്മയുടെ സ്വപ്‌നസാക്ഷാത്ക്കാരത്തിന് സാക്ഷിയാകാന്‍ മഞ്ജു വാര്യരും എത്തിയിരുന്നു.

പെരുവനം ക്ഷേത്രത്തില്‍ ശിവരാത്രിയുടെ ഭാഗമായി നടന്ന കല്യാണ സൗഗന്ധികം കഥകളിയില്‍ പാഞ്ചാലിയായാണ് ഗിരിജ അരങ്ങേറ്റം നടത്തിയത്. ഒന്നരക്കൊല്ലം മുമ്ബാണ് കലാനിലയം ഗോപിയുടെ ശിക്ഷണത്തില്‍ ഗിരിജാ മാധവന്‍ കഥകളി അഭ്യസിച്ചു തുടങ്ങിയത്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ആയിട്ടായിരുന്നു പഠനം.

കല്യാണ സൗഗന്ധികത്തിലെ പാഞ്ചാലിയെയാണ് ഗിരിജ അവതരിപ്പിച്ചത്.മക്കളായ മഞ്ജു വാര്യരും മധു വാര്യരും കഥകളി പഠനത്തെ പ്രോത്സാഹിപ്പിച്ചു എന്നും ഗിരിജ പറഞ്ഞു. വര്‍ഷങ്ങളായി യോഗ അഭ്യസിക്കുന്നതിനാല്‍ പഠനം ബുദ്ധിമുട്ടായില്ല. കഥകളിക്ക് ഒപ്പം മോഹിനിയാട്ടവും പരിശീലിക്കുന്നുണ്ട്.

മഞ്ജുവിനൊപ്പം സഹോദരന്‍ മധു വാര്യരുടെ ഭാര്യ അനു വാര്യര്‍, മകള്‍ ആവണി വാര്യര്‍ എന്നിവരും കഥകളി കാണാനെത്തി. മഞ്ജു വാര്യര്‍ എത്തിയതറിഞ്ഞ് ക്ഷേത്രത്തില്‍ ആരാധകരും തടിച്ചുകൂടി. ഗുരു കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, കലാനിലയം ഗോപി, മേളപ്രമാണി പെരുവനം കുട്ടന്‍ മാരാര്‍ തുടങ്ങിയ പ്രമുഖരും കഥകളി കാണാനെത്തിയിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog