സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുന്‍പെ മുഖ്യമന്ത്രി പ്രചാരണം തുടങ്ങിയത് തോല്‍ക്കുമെന്ന ഭയത്താല്‍ : കെ.സുധാകരന്‍ എംപി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ : സ്ഥാനാ ത്ഥിയായി സി.പി.എം പ്രഖ്യാപിക്കുന്നതിന് മുന്‍പെ മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് പ്രചാരണം തുടങ്ങിയത് പരാജയ ഭീതിയിലാണെന്ന് കെ.സുധാകരന്‍ എം.പി പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ മത്സരിക്കുന്നില്ലെന്നു അറിയിച്ചതായി സുധാകരന്‍ പറഞ്ഞു
.കണ്ണൂര്‍ ജില്ലയിലെ ഒരു മണ്ഡലത്തിലും താന്‍ മത്സരിക്കുന്നില്ലെന്ന് മുല്ലപ്പള്ളി തന്നെ ഫോണ്‍ ചെയ്ത്‌അറിയിച്ചതായി സുധാകരന്‍ വ്യക്തമാക്കി.

തന്റെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം അടഞ്ഞ അധ്യായമാണ്. എന്നാല്‍ സംസ്ഥാന വര്‍ക്കിങ്ങ് ചെയര്‍മാനെന്ന നിലയില്‍ കേരളത്തിലെവിടെയും പാര്‍ട്ടി പ്രശ്നം നേരിടുമ്ബോള്‍ ഇടപെടും.പാര്‍ട്ടി തീരുമാനം അടിച്ചേല്‍പ്പിക്കുന്ന രീതി കോണ്‍ഗ്രസിനില്ല.സ്വര്‍ണക്കടത്ത് കേസിലെ യാഥാര്‍ത്ഥ്യങ്ങള്‍ കേന്ദ്ര മന്ത്രി അമിത് ഷാ കേരളത്തില്‍ വന്ന് വിളിച്ചു പറയുകയാണ്.ഇതിനെ കോണ്‍ഗ്രസ് എതിര്‍ക്കാത്തത് ചില കാര്യങ്ങള്‍ സത്യമായ തുകൊണ്ടാണ്. ഞങ്ങള്‍ നേരത്തെ പറഞ്ഞ ആരോപണങ്ങളാണ് അമിത് ഷാ ഇപ്പോള്‍ പറയുന്നത്.പിണറായി അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ തെളിവുണ്ടായിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിനെതിരെ നടപടിയെടുക്കാത്തതെന്നും സുധാകരന്‍ ചോദിച്ചു.
സി.പി.എമ്മിനെ ഭയപ്പെടുത്തി വശപ്പെടുത്തി രാഷ്ട്രീയമായി മുതലെടുക്കുകയാണ് ബി.ജെ.പി.

തന്റെ കൈയ്യിലെ പച്ചോല പാമ്ബിനെ കാണിച്ച്‌ പിണറായിയെ ഭയപ്പെടുത്തുകയാണ് അമിത് ഷാ സ്വര്‍ണക്കടത്ത് കേസില്‍ ഇരുവരും ഓലപാമ്ബിനെ കാട്ടുന്നതല്ലാതെ ശിക്ഷാ നടപടികളിലേക്ക് നീങ്ങുന്നില്ല സി.പി.എം.സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പേ പിണറായി പ്രചാരണത്തിന് ഇറങ്ങിയത് തോല്‍വി ഭയന്നാണെന്നും. ഈ സര്‍ക്കാരിനെതിരെയുള്ള പോരാട്ടങ്ങളില്‍ ജനങ്ങള്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha