'സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സൗജന്യ ചികിത്സ', മെഡിസെപ് പദ്ധതിക്ക് ഹൈക്കോടതിയുടെ അനുമതി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 30 March 2021

'സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സൗജന്യ ചികിത്സ', മെഡിസെപ് പദ്ധതിക്ക് ഹൈക്കോടതിയുടെ അനുമതി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കുമുള്ള സൗജന്യ ചികിത്സ പദ്ധതിയായ മെഡിസെപ് പദ്ധതി തുടങ്ങാന്‍ സര്‍ക്കാറിന് ഹൈക്കോടതി അനുമതി. പദ്ധതി നടപ്പാക്കുന്നതിനെതിരെ റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്ബനി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

2019 ല്‍ റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്ബനിയെ ആയിരുന്നു പദ്ധതിയ്ക്ക് ആദ്യം തെരഞ്ഞെടുത്തത്. എന്നാല്‍ ചികിത്സ നല്‍കാനുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഒരുക്കുന്നതില്‍ റിലയന്‍സ് കമ്ബനിയ്ക്ക് കഴിഞ്ഞില്ല.

ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ കരാര്‍ റദ്ദാക്കുകയും വീണ്ടും പദ്ധതിയ്ക്കായി താല്‍പ്പര്യപത്രം ക്ഷണിക്കുകയുമായിരുന്നു. നേരത്തെ പരാജയപ്പെട്ട റിലയന്‍സിനെ ഇതില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ വിലക്കിയിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog