കടയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു, മുതുകില്‍ കല്ല് കെട്ടിവെച്ചു; ഭക്ഷണം മോഷ്​ടിച്ചെന്ന് ആരോപിച്ച്‌​ പത്ത് വയസുകാരനെ കൊലപ്പെടുത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

കടയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു, മുതുകില്‍ കല്ല് കെട്ടിവെച്ചു; ഭക്ഷണം മോഷ്​ടിച്ചെന്ന് ആരോപിച്ച്‌​ പത്ത് വയസുകാരനെ കൊലപ്പെടുത്തി

ബംഗളൂരു: കര്‍ണാടക ഹാവേരിയില്‍ കടയുടമയുടെ ക്രൂരമര്‍ദനത്തിരയായ പത്ത്​ വയസ്സുകാരന്​ ആശുപത്രിയില്‍ ദാരുണാന്ത്യം. ഹാവേരി ഹംഗല്‍ താലൂക്കില്‍ ഉപ്പനശി ഗ്രാമത്തിലെ നാഗയ്യ ഹിരേമതി​െന്‍റ മകന്‍ ഹരീഷയ്യയാണ് മരിച്ചത്​. തിങ്കളാഴ്​ച ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലായിരുന്നു മരണം.

മാര്‍ച്ച്‌ 16നാണ്​ കേസിന്നാസ്​പദമായ സംഭവം. ഗ്രാമത്തിലെ കടയില്‍ നിന്ന്​ ലഘുഭക്ഷണം മോഷ്​ടിച്ചെന്ന് ആരോപിച്ച്‌​ കടയുടമയായ ശിവരുദ്രപ്പ ബാലനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മുറിയില്‍ പൂട്ടിയിട്ടായിരുന്നു മര്‍ദനം. ഹരീഷയ്യയെ കാണാതായ വീട്ടുകാര്‍ അന്വേഷിച്ച്‌ കടയിലെത്തിയപ്പോള്‍ മുറിയില്‍ കെട്ടിയിട്ട നിലയില്‍ കുട്ടിയെ കണ്ടെത്തി.

മകനെ മോചിപ്പിക്കാന്‍ പിതാവ് അഭ്യര്‍ഥിച്ചെങ്കിലും വിട്ടയക്കില്ലെന്നായിരുന്നു കടയുടമയുടെ മറുപടി.വൈകീട്ടോടെ മാതാവ്​ ജയശ്രീ എത്തി കുട്ടിയെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അല്‍പം കഴിഞ്ഞ് വിടാമെന്ന്​ കടയുടമ പ്രതികരിച്ചു. സന്ധ്യയായിട്ടും കുട്ടി തിരിച്ചെത്താത്തതിനാല്‍ ജയശ്രീ കടയിലേക്ക് തള്ളിക്കയറി. ബാലനെ നിലത്തിരുത്തി മുതുകില്‍ വലിയ കല്ല് കെട്ടിവെച്ചിരുന്നു. ചോരയൊലിക്കുന്ന നിലയിലായിരുന്നു ബാലന്‍.

കടയില്‍ കയറിയതിന്​ ജയശ്രീയെ കടയുടമയും മകനും ബന്ധുവും ചേര്‍ന്ന്​ മര്‍ദിച്ചെങ്കിലും ബഹളം കേട്ട്​ പ്രദേശവാസികള്‍ ഓടിവന്നതിനാല്‍ ഹരീഷയ്യയുമായി ജയശ്രീ പുറത്തേക്കുവന്നു.

ബോധരഹിതനായ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച്‌​ 17ന്​ തന്നെ പിതാവ്​ നാഗയ്യ പൊലീസിനെ സമീപിച്ചെങ്കിലും കടയുടമക്കെതിരെ കേ​െസടുത്തില്ല. കഴിഞ്ഞ ദിവസം കുട്ടിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെയാണ് പൊലീസ് കേസ് രജിസ്​റ്റര്‍ ചെയ്തത്. ശിവരുദ്രപ്പയും കുടുംബവും ഒളിവില്‍പോയി. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്നും പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഹാവേരി എസ്​.പി കെ. ദേവരാജു മാധ്യമങ്ങളോട് പറഞ്ഞു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog