ഇടതുപക്ഷത്തിന്റെ കോട്ടയിൽ താമര വിരിയിക്കാൻ അഡ്വ.കെ കെ ശ്രീധരൻ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 26 March 2021

ഇടതുപക്ഷത്തിന്റെ കോട്ടയിൽ താമര വിരിയിക്കാൻ അഡ്വ.കെ കെ ശ്രീധരൻ


ഇടതുപക്ഷത്തിന്റെ കോട്ടയിൽ താമര വിരിയിക്കാൻ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ.കെ കെ ശ്രീധരൻ. പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായ എരമം കുറ്റൂരിലെ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥന നടത്തി. നിലവിലെ ട്രെന്റ നുസരിച്ച് മണ്ഡലത്തിൽ ബി ജെ പി യുടെ സ്വാധീനം വർദ്ധിച്ച് വരികയാണ്. പരമ്പരാഗത എൽ ഡി എഫ് വോട്ടുകൾ കുറഞ്ഞ് വരുന്നതും ആ വോട്ടുകൾ എൻ ഡി എ യിലേക്ക് വന്നു ചേരുന്നതും മുന്നണിയെ സംബന്ധിച്ചെടുത്തോളം മികച്ച പ്രതീക്ഷയാണ് നൽകുന്നത്. ഇടതു പക്ഷ മുന്നണി സർക്കാർ പുലർത്തിപ്പോരുന്ന ന്യൂനപക്ഷ പ്രീണനവും, ഭൂരിപക്ഷ പീഢന നയവും ഇക്കുറി ഭൂരിപക്ഷ വിഭാഗത്തിൽ പെട്ട കമ്യൂണിസ്റ്റ് പാർട്ടിക്കാരുടെ വോട്ടുകൾ പോലും തങ്ങൾക്കനുകൂലമാകുമെന്ന പ്രതീക്ഷയും മുന്നണിക്കുണ്ട്. കൂടാതെ ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടും, കേരളത്തിൽ ഹിന്ദു - കൃസ്ത്യൻ സമുദായത്തെ ലക്ഷ്യമിട്ട് നടത്തുന്ന ലൗ ജിഹാദ് പ്രവർത്തനങ്ങൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കാത്തതും ഈ സമുദായങ്ങളുടെ വോട്ട് ബി ജെ പി ക്ക് ലഭ്യമാകാൻ സഹായകരമാകുമെന്നാണ് കണക്കു കൂട്ടൽ. പര്യടനത്തിന്റെ ഭാഗമായി എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.കെ.കെ.ശ്രീധരൻ ഇന്ന് എരമം-കുറ്റൂർ പഞ്ചായത്തിൽ പ്രചരണം നടത്തി. മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്ര ദർശനത്തിനു ശേഷം ഓലയമ്പാടിയിൽ വെച്ച് മഹിളാമോർച്ച പ്രവർത്തകർ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. മാതമംഗലം ടൗണിലെ വ്യവസായ പ്രമുഖരെയും പഴയകാല സംഘപരിവാർ പ്രവർത്തകരെയും സന്ദർശിച്ചതിനു ശേഷം ഓലയമ്പാടി, കുറ്റൂർ, മാതമംഗലം, വെള്ളോറ, കക്കറ, പെരുമ്പടവ്, പെരുവാമ്പ തുടങ്ങിയ പ്രദേശങ്ങളിൽ പര്യടനം നടത്തി. തുടർന്ന് വിവിധ കുടുംബയോഗങ്ങളിലും സംബന്ധിച്ചു. ബി.ജെ.പി നേതാക്കളായ എൻ.കുഞ്ഞികൃഷ്ണൻ, ബാബു അരയമ്പത്ത്, ബിന്ദു തോണിപ്പാറ, സജിത ടീച്ചർ, രജനി സദാശിവൻ, ജിഷ്ണു, എം.നാരായണൻ, ഗംഗാധരൻ കാളീശ്വരം, എ.കെ.സജി, പ്രണബ് വണ്ണാടിൽ തുടങ്ങിയവർ നേതൃത്വം നൽകി. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog